വിഹാൻ വിഷ്ണു
സോമൻ-സുഭദ്ര ദമ്പതികളുടെ മകനായി 1991 ഏപ്രിൽ 14 നു മാവേലിക്കരയിൽ ജനനം. എസ് എൻ സെൻട്രൽ സ്കൂൾ ചെറുകുന്നം, പോപ്പ് പയസ് ഹയർസെക്കണ്ടറി സ്കൂൾ കറ്റാനം, എസ് എൻ റ്റി എച്ച് എസ് എസ് ചെറിയനാട്, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കി. അതിനുശേഷം കിംഗ് ഫിഷർ ട്രെയിനിങ് അക്കാദമിയിൽ നിന്ന് ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും കൊച്ചിൻ മീഡിയ സ്കൂളിൽ നിന്ന് ഫിലിം സ്റ്റഡീസ് പൂർത്തിയാക്കുകയും ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടക നടനായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. സിനിമ പിന്നണി രംഗത്ത് സജീവമായിരുന്ന വിഹാൻ, "ലവ് 24x7" എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. S A ചന്ദ്രശേഖർ സംവിധാനം ചെയ്ത "നയ്യപ്പുതയ്" എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് വിഹാൻ. അർജ്ജുൻ അജിത്ത് സംവിധാനം ചെയ്ത "മരുത്" എന്ന ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ ആകർഷിക്കുകയും അത് പിന്നീട് "മാരത്തോൺ" എന്ന പേരിൽ സിനിമ ആകുകയും ചെയ്തു. വേങ്ങാട് EKNSGHSS സ്കൂളിലെ NSS യൂണിറ്റ് നിർമിച്ച ആദ്യത്തെ ഫീച്ചർ ഫിലിം എന്ന ഖ്യാതി നേടിയ "കറുപ്പ്" എന്ന സിനിമയിൽ പി റ്റി മാഷ് ആയ അനിൽ എന്ന കഥാപാത്രവും ഇദ്ദേഹം അവതരിപ്പിച്ചു. നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു അവാർഡുകൾ നേടിയ സിനിമയാണ് "കറുപ്പ്".
ഭാര്യ: ആര്യ
വിലാസം: വിഷ്ണു വില്ല, അറുന്നൂറ്റിമംഗലം പി.ഓ., മാവേലിക്കര, ആലപ്പുഴ 690110
ഫേസ്ബുക് പ്രൊഫൈൽ | ഇമെയിൽ : vishnuappu77@gmail.com