കറുപ്പ്

തിരക്കഥ: 
സംവിധാനം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കണ്ണൂർ, ബാണാസുരസാഗർ ഡാം

വേങ്ങാട്  EKNSGHSS സ്കൂളിലെ NSS യൂണിറ്റ് നിർമിച്ച ആദ്യത്തെ ഫീച്ചർ ഫിലിം ആണ് കറുപ്പ്. ഗോത്രവർഗ്ഗക്കാരനായ ഒരു വിദ്യാർത്ഥിയെ നിറത്തിന്റെ പേരിൽ അവന്റെ സഹപാഠികൾ കളിയാക്കുന്നതുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങളാണ് സാമൂഹികപ്രസക്തമായ  ഈ സിനിമയുടെ കഥാതന്തു.കണ്ണൂർ ജില്ലയിലെ വേങ്ങാട്  നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച പണം കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.

സംവിധായകൻ ദീപേഷ് തനിക്ക്  നേരിട്ട ഒരു സംഭവമാണ് കറുപ്പിന്റെ കഥയ്ക്ക് കാരണമായത്. ഒരു മലയോരമേഖലയിലെ ഒരു യാത്രയ്ക്കിടെ, ഒരു ആൺകുട്ടി നദിയിൽ നീന്തുന്നത് വളരെ സന്തോഷത്തോടെ അദ്ദേഹം കണ്ടു. അവൻ ഒറ്റയ്ക്കായിരുന്നു, പക്ഷേ ഏകാന്തത അവനെ ബാധിച്ചില്ല. അവൻ 13 വയസ്സുള്ള ഒരു ഇരുണ്ട ആദിവാസി കുട്ടിയായിരുന്നു. എന്തുകൊണ്ടാണ് അവൻ സ്കൂളിൽ പോകാത്തത് എന്ന്  അവനോട് ചോദിച്ചപ്പോൾ, അവൻ കരഞ്ഞു പറഞ്ഞു, എല്ലാവരും അവന്റെ നിറത്തിന് കളിയാക്കുന്നത് അവനു സഹിക്കാൻ ആവാതെ സ്കൂളിൽ പോവാത്തതാ ണെന്ന് . പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് സംവിധായകന് നിരാശ തോന്നുകയും അതിനെ കുറിച്ച്  ആഴ്ചകളോളം ചിന്തിച്ചു. അതാണ്  ചിത്രത്തിന്റെ നിർമ്മാണത്തിന് കാരണമായതെന്ന് സംവിധായകൻ പറയുന്നു .

കണ്ണൂർ ആറളം  ഫാം ട്രൈബൽ കോളനിയിൽ നിന്നുള്ള നന്ദൻ സി അവതരിപ്പിച്ച നന്ദു എന്ന ആൺകുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമയിലെ കഥ . അഭിനയ ക്യാമ്പിനെ തുടർന്നാണ് മറ്റ് ബാലതാരങ്ങളെ തിരഞ്ഞെടുത്തത്.