വൈഷ്ണവി വേണുഗോപാൽ
Vaishnavi Venugopal
വേണുഗോപാലിന്റെയും അജിതയുടെയും മകളായി എറണാകുളത്ത് ജനിച്ചു. മാർ ബസെലിയസ് പബ്ലിക് സ്കൂളിലായിരുന്നു വൈഷ്ണവിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. മോഡലിംഗിലൂടെയാണ് വൈഷ്ണവി തന്റെ കരിയർ ആരംഭിയ്ക്കുന്നത്.
2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. വൈഷ്ണവി മോഡലിംഗ് രംഗത്തും സജീവമാണ്.
വൈഷ്ണവി വേണുഗോപാൽ - Facebook