stultus

stultus's picture

~Hrishi

എന്റെ പ്രിയഗാനങ്ങൾ

  • ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍ രണ്ടു തുമ്പികള്‍

    ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍ രണ്ടു തുമ്പികള്‍

    ചൈത്രമാസപ്പൂങ്കാവിന്‍  കുഞ്ഞുതുമ്പികള്‍(2)

    വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍

    ഋതുദേവ രമണികളാടി പാടും  തിരുനട തന്നില്‍

    (ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)

     

    തെന്നലിന്റെ തേരിലേറി വിണ്ണീലൂടവേ

    മിന്നലിന്റെ മാല ചാര്‍ത്തി വന്നതാരിവര്‍ (2‌‌)

    പാരിജാതപ്പൂക്കളാലോ കുഞ്ഞു പാദുകം (2)

    മാരിവില്ലിന്‍ ശീല കൊണ്ടോ കുഞ്ഞുടുപ്പുകള്‍

    വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍

    ഋതുദേവ രമണികളാടി പാടും  തിരുനട തന്നില്‍

    (ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)

     

    സ്നേഹമെന്ന തൂമരന്ദം  ജീവനാളിയില്‍

    മാനസത്തിലെന്നുമേതോ മാധുരീലയം (2)

    ഒന്നു ചേര്‍ന്നു നിങ്ങള്‍ പാടും  മണ്ണിലേക്കിതാ(2)

    ഏകതാര പെയ്തു മായും  സ്നേഹതാരയായ്

    വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍

    ഋതുദേവ രമണികളാടി പാടും  തിരുനട തന്നില്‍

    (ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)

     

  • എന്റെ മൺ വീണയിൽ കൂടണയാനൊരു

     

    എന്റെ മൺ‌വീണയിൽ കൂടണയാനൊരു
    മൗനം പറന്നു പറന്നു വന്നു
    പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
    പാറി പറന്നു വന്നു (എന്റെ മൺ വീണയിൽ...)

    പൊൻ തൂവലെല്ലാം ഒതുക്കി
    ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു (2)
    സ്നേഹം തഴുകി തഴുകി വിടർത്തിയ
    മോഹത്തിൻ പൂക്കളുലഞ്ഞു (എന്റെ മൺ വീണയിൽ...)

    പൂവിൻ ചൊടിയിലും മൗനം
    ഭൂമി ദേവി തൻ ആത്മാവിൽ മൗനം (2)
    വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
    കൊച്ചു മൺ‌തരി ചുണ്ടിലും മൗനം (എന്റെ മൺ വീണയിൽ,...)

    പ്രണവ് മോഹൻ പാടിയത് :

    വിജേഷ് എം.വി പാടിയത് :

  • അറിയാതെ അറിയാതെ (D)

    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..

    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..

    നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ
    നിന്നെ മൂടുന്നുവോ..
    രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ
    വെണ്ണയുണ്ണുന്നുവോ..
    പകുതി പൂക്കുന്ന പാരിജാതങ്ങള്‍
    പ്രാവുപോല്‍ നെഞ്ചിലമരുന്നോ..
    മുറുകി നില്‍ക്കുന്ന നിന്റെ യൗവനം
    രുദ്രവീണായ് പാടുന്നു..
    നീ ദേവശില്പമായ് ഉണരുന്നു..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..

    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..

    വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍
    വാനിലുയരുന്നുവോ..
    സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍
    കാറ്റിലുതിരുന്നുവോ..
    അരിയമാന്‍പേട പോലെ നീയെന്റെ
    അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..
    മഴയിലാടുന്ന ദേവദാരങ്ങള്‍
    മന്ത്രമേലാപ്പു മേയുമ്പോള്‍..
    നീ വനവലാകയായ് പാടുന്നു....
    ഇതൊരമരഗന്ധര്‍വ യാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാം യാമം..

    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..

    അറിയാതെ അറിയാതെ

  • ശിവദം ശിവനാമം - D1

    ആ ആ ആ ആ ആ ആ ആ

    ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
    ശുഭദം ശിവചരിതം പാപഹരം
    നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
    ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)

    സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2)
    തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ
    ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
    മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ

    ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)

    സഫലമായ് ജീവിതം രാഗലോലം ആ ആ ആ
    സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍
    ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ
    പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍

    കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
    ആ ആ ആ ആ ആ ആ ആ

    ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
    ശുഭദം ശിവചരിതം പാപഹരം
    നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
    ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)

    ആ ആ ആ ആ ആ ആ ആ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഋഷികേശ് ഭാസ്കരൻ Mon, 14/03/2022 - 02:56
ലാലിബേല Mon, 14/03/2022 - 02:59 Added subtitling
നീലവെളിച്ചം Mon, 14/03/2022 - 03:03 Chief associate
ഗായത്രി ബാബു Mon, 02/05/2022 - 10:31
ഗായത്രി ബാബു Mon, 02/05/2022 - 10:33
നീലവെളിച്ചം Mon, 02/05/2022 - 10:37
അലൻ ഏലിയാസ് സാബു Mon, 22/08/2022 - 03:19
അലൻ ഏലിയാസ് സാബു Mon, 22/08/2022 - 03:19
നിഖിൽ ജോർജ്ജ് Mon, 22/08/2022 - 03:21
നിഖിൽ ജോർജ്ജ് Mon, 22/08/2022 - 03:21
അഗസ്റ്റിൻ ജോർജ്ജ് Mon, 22/08/2022 - 03:26
അഗസ്റ്റിൻ ജോർജ്ജ് Mon, 22/08/2022 - 03:26
നീലവെളിച്ചം Mon, 22/08/2022 - 03:28
നീലവെളിച്ചം Mon, 22/08/2022 - 03:29
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:36
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:46
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:46
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:50
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:51
ഋഷികേശ് ഭാസ്കരൻ Mon, 22/08/2022 - 03:52
നീലവെളിച്ചം Mon, 22/08/2022 - 03:53
നീലവെളിച്ചം Mon, 22/08/2022 - 03:53
നീലവെളിച്ചം Mon, 22/08/2022 - 03:57
റിമ കല്ലിങ്കൽ Mon, 22/08/2022 - 04:00
ഹാഗർ Mon, 22/08/2022 - 04:01
ഐശ്വര്യ ഹരിദാസ് Mon, 22/08/2022 - 04:05
ഐശ്വര്യ ഹരിദാസ് Mon, 22/08/2022 - 04:05
സുകന്യ ഷാജി Mon, 22/08/2022 - 04:12
സുകന്യ ഷാജി Mon, 22/08/2022 - 04:12
19 (1)(a) Mon, 22/08/2022 - 04:13

Pages