ലാലിബേല

Unreleased
Lalibela
കഥാസന്ദർഭം: 

മാതാവ് നഷ്ടപ്പെട്ട ഒരു പത്തുവയസ്സുകാരനും അവന്റെ പിതാവും തമ്മിലുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ഇഴയടുപ്പമാണ് കഥയുടെ കാതൽ. അവർക്കിടയിൽ അവരുടെ ചുറ്റുപാടുകളിലൂടെ ഒരു കാലത്ത് ഒഴുകിയിരുന്ന എന്നാൽ ഇപ്പോൾ വറ്റി വരണ്ട്.  ജിവച്ഛവമായ ഒരു പുഴയുടെ പശ്ചാത്തലം. അച്ഛന്റെയും മകന്റെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾ ഏറെ സമാനതകൾ  നിറഞ്ഞതാണെന്ന് ഓർമിപ്പിക്കുകയാണ് ലാലിബേല. മനുഷ്യനും പ്രകൃതിയും കെട്ടുപിണഞ്ഞു കിടക്കുന്ന നേർ കാഴ്ചകളിലൂടെയാണ് ലാലിബേല ആവിഷ്ക്കരിക്കപ്പെടുന്നത്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

ഭാരതപ്പുഴയുടെ വരൾച്ചയും പുഴയ്ക്കു കുറുകെ പോകുന്ന തീവണ്ടികളും പ്രധാന പശ്ചാത്തലമാക്കി ബിജു ബെർണാഡ് ഒരുക്കുന്ന ചിത്രമാണ് ലാലിബേല. 'ഒറ്റാല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാസ്റ്റര്‍ അഷന്ത് കെ. ഷാ പ്രധാന കഥാപാത്രമാകുന്നു.