അമ്മതൻ നെഞ്ചിലെ

അമ്മതൻ നെഞ്ചിലെ പാൽനുകരും നേരം
വിണ്ണിലെ ദൈവത്തെ ഞാനാദ്യം കണ്ടു..
അ എന്നക്ഷരം നാവിലുറയ്ക്കാൻ
പാകമായൊരു പൊൻ പുലരിയിൽ
ഞാനാദ്യമായ് രണ്ടക്ഷരം കൂട്ടി
അമ്മേ എന്നു നീട്ടിവിളിച്ചു....

നന്മയാൽ കണ്ണീരു തൂകി...
തുള്ളിച്ചാടി ഓടിവന്നെൻ...
പൂങ്കവിളിൽ മുത്തമേകുംന്നേരം
അമ്മയെന്ന സ്വർഗ്ഗത്തെ ഞാനാദ്യം കണ്ടു
അമ്മയെന്നൊരാ സത്യത്തെ ആദ്യമായ്‌ ഞാനറിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammathan nenjile

Additional Info

Year: 
2019

അനുബന്ധവർത്തമാനം