ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍ രണ്ടു തുമ്പികള്‍
ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍ രണ്ടു തുമ്പികള്‍
ചൈത്രമാസപ്പൂങ്കാവിന്‍ കുഞ്ഞുതുമ്പികള്‍(2)
വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍
ഋതുദേവ രമണികളാടി പാടും തിരുനട തന്നില്‍
(ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)
തെന്നലിന്റെ തേരിലേറി വിണ്ണീലൂടവേ
മിന്നലിന്റെ മാല ചാര്‍ത്തി വന്നതാരിവര്‍ (2)
പാരിജാതപ്പൂക്കളാലോ കുഞ്ഞു പാദുകം (2)
മാരിവില്ലിന്‍ ശീല കൊണ്ടോ കുഞ്ഞുടുപ്പുകള്‍
വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍
ഋതുദേവ രമണികളാടി പാടും തിരുനട തന്നില്‍
(ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)
സ്നേഹമെന്ന തൂമരന്ദം ജീവനാളിയില്‍
മാനസത്തിലെന്നുമേതോ മാധുരീലയം (2)
ഒന്നു ചേര്‍ന്നു നിങ്ങള്‍ പാടും മണ്ണിലേക്കിതാ(2)
ഏകതാര പെയ്തു മായും സ്നേഹതാരയായ്
വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍
ഋതുദേവ രമണികളാടി പാടും തിരുനട തന്നില്‍
(ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍)