എന്റെ മൺ വീണയിൽ കൂടണയാനൊരു

 

എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു (എന്റെ മൺ വീണയിൽ...)

പൊൻ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു (2)
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു (എന്റെ മൺ വീണയിൽ...)

പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം (2)
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു മൺ‌തരി ചുണ്ടിലും മൗനം (എന്റെ മൺ വീണയിൽ,...)

പ്രണവ് മോഹൻ പാടിയത് :

വിജേഷ് എം.വി പാടിയത് :

IMWLLyK-XCM