കന്നിക്കതിർ മണി തേടും
കന്നിക്കതിർമണി തേടും
കുഞ്ഞിക്കുരുവികളായ് വാ
കേളിയാടുവാനീ
നീലവാനമാകേ
മാലാഖമാർ പാടും
ലീലാരാമമിതാ
ആരോമൽത്തേന്മൊഴിയുതിരും
ആകാശപ്പറവകളായ് വാ
താഴെ ഭൂമി കാഴ്ച വെച്ചൊരു പൂത്താലം
പൂത്താൽമ്
ചെറുതേൻ കനികളുമായ്
അതു നീട്ടും തിരുമധുരം
ഒരു പൂങ്കുട പോൽ
മുകളിൽ നിവരുമൊരു
നീലാകാശമിതാ (കന്നിക്കതിർ..)
ഇല്ലില്ല വിതയ്ക്കുന്നില്ല
കൊയ്താരും കൂട്ടുവതില്ലാ
താഴേ ദാഹമാറ്റുവാനൊരു പൂഞ്ചോല
പൂഞ്ചോല
അമൃതോലും നിറകുടമായ്
അതു നീളെ മലർ നിരകൾ
പുലരിക്കതിരേ
ചിറകിൽ കുരിശിൽ തിരു
രൂപം ചാർത്തുക നീ (കന്നിക്കതിർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannikathirmani thedum
Additional Info
ഗാനശാഖ: