pattat

എന്റെ പ്രിയഗാനങ്ങൾ

  • അനുവദിക്കൂ ദേവീ

    അനുവദിക്കൂ - ദേവീ അനുവദിക്കൂ..
    ചൈത്രദേവതയെ ആരാധിയ്ക്കാൻ
    ഉദ്യാനപാലകനെ അനുവദിക്കൂ..
    (അനുവദിക്കൂ..)

    സങ്കൽപ്പജാലത്താൽ കൊളുത്തീ ഞാനെന്റെ
    സന്ധ്യാ സൗവർണ്ണ ദീപമാല...
    ആത്മാവിൽ മോഹന സ്വപ്നപുഷ്പാഞ്ജലി
    അനുദിനം നടത്തുവാൻ അനുവദിക്കൂ..
    (അനുവദിക്കൂ..)

    ഓരോ ഹൃദയ സ്പന്ദനം തോറുമെൻ
    ആരാധനമണി മുഴങ്ങുന്നു..
    ഓരോ വീർപ്പിലുമെൻ രാഗപൂജ തൻ
    മംഗള ശംഖധ്വനി ഒഴുകുന്നു..
    (അനുവദിക്കൂ..)

  • അനുരാഗനാടകത്തിൻ

    അനുരാഗനാടകത്തിന്‍ 
    അന്ത്യമാം രംഗം തീര്‍ന്നു
    അരങ്ങിതിലാളൊഴിഞ്ഞു
    കാണികള്‍ വേര്‍പിരിഞ്ഞു 

    പാടാന്‍ മറന്നു പോയ
    മൂഢനാം വേഷക്കാരാ (2)
    തേടുന്നതെന്തിനോ നിന്‍
    ഓടക്കുഴല്‍ മണ്ണടിഞ്ഞു
    അനുരാഗനാടകത്തിന്‍

    കണ്ണുനീരില്‍ നീന്തി നീന്തി
    ഗല്‍ഗദം നെഞ്ചിലേന്തി 
    കൂരിരുളില്‍ ദൂരെ നിന്റെ
    കൂട്ടുകാരി മാഞ്ഞുവല്ലോ 
    അനുരാഗനാടകത്തിന്‍

    വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍
    പട്ടടക്കാടിനുള്ളില്‍ 
    കത്തുമീ തീയിൻ മുന്നില്‍
    കാവലിനു വന്നാലും നീ

    അനുരാഗനാടകത്തിന്‍ 
    അന്ത്യമാം രംഗം തീര്‍ന്നു
    അരങ്ങിതിലാളൊഴിഞ്ഞു
    കാണികള്‍ വേര്‍പിരിഞ്ഞു 

     

  • അജ്ഞാതഗായകാ അരികിൽ വരൂ

    അജ്ഞാതഗായകാ അരികില്‍ വരൂ
    അരികില്‍ വരൂ 
    ആരാധികയുടെ അരികില്‍ വരൂ
    അജ്ഞാത ഗായകാ
    (അജ്ഞാത... )

    ആകാശവാണിയിലൊഴുകിവരും 
    ആ ഗാനകല്ലോലിനിയില്‍ (2)
    ഒരു സ്വപ്നഹംസമായ്
    ഒരു സ്വര്‍ണ്ണമത്സ്യമായ്
    ഒരു സ്വപ്നഹംസമായ്
    ഒരു സ്വര്‍ണ്ണമത്സ്യമായ്
    അലയുമൊരേകാകിനി ഞാന്‍
    ഏകാകിനി ഞാന്‍
    (അജ്ഞാത...)

    ആരേയുമനുരാഗ വിവശരാക്കും 
    ആ ഗാനവൃന്ദാവനിയില്‍ (2)
    ഒരു നഗ്നപുഷ്പമായ്
    ഒരു ചിത്രശലഭമായ്
    ഒരുനഗ്ന പുഷ്പമായ് 
    ഒരു ചിത്രശലഭമായ്
    അലയുമൊരുന്മാദിനി ഞാന്‍
    ഉന്മാദിനി ഞാന്‍
    (അജ്ഞാത...)

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അഗ്നിപർവതം പുകഞ്ഞൂ

    അഗ്നിപർവ്വതം പുകഞ്ഞു
    ഭൂ ചക്രവാളങ്ങൾ ചുവന്നു
    മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
    രക്തപുഷ്പം വിടർന്നു
    (അഗ്നിപർവതം..)

    കഴുകാ -  കഴുകാ ഹേ കഴുകാ
    കറുത്ത ചിറകുമായ്‌ താണു പറന്നീ
    കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ
    എടുത്തുകൊള്ളൂ
    നാളത്തെ പ്രഭാതത്തിൽ
    ഈ കനൽ ഊതി ഊതി
    കാലമൊരു കത്തുന്ന പന്തമാക്കും
    തീപ്പന്തമാക്കും അഹാഹാ...അഹാഹാ... 
    (അഗ്നിപർവതം..)

    ഗരുഡാ - ഗരുഡാ ഹേ ഗരുഡാ
    ചുവന്ന ചിറകുമായ്‌ താണു പറന്നീ
    പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ
    എടുത്തുകൊള്ളൂ
    നാളത്തെ നിശീഥത്തിൽ
    ഈ മുത്തു രാകി രാകി
    കാലമൊരു നക്ഷത്ര ജ്വാലയാക്കും
    തീ ജ്വാലയാക്കും അഹാഹാ...അഹാഹാ... 
    (അഗ്നിപർവതം)

  • അനാദിഗായകൻ പാടുന്നു

    അനാദിഗായകൻ പാടുന്നൂ
    അറിവിൻ മുറിവുള്ള
    മാനസത്തിൽ
    അമ്പലനടയിലെ ആലിലയിൽ

    (അനാദി...)

    ആ ഗാനകലയുടെ
    അലയൊലികൾ
    അനുഭൂതികൾതൻ ഉതിർമണികൾ
    ആത്മാവിൻ തന്ത്രിയിൽ
    ആവാഹിച്ചെടുത്തു
    ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു

    സരിഗരി സരിസനി പനിസരി
    ഗമപധ
    പധനിധ പധപമ ഗമപധ നിസരിഗ
    രിരിനിനി സസരിരി സരിസനി
    സസധധ നിനിസസ
    നിസനിധ
    പപധധ നിനിസസ മമപപ ധധനിനി
    ഗഗമമ പപധധ രിരിഗഗ മമപപ
    സരിഗമ രിഗമപ ഗമപധ

    മപധനി പധനിസ ധനിസരിഗ

    പവനചലന പദ
    പതനലഹരിതൻ
    പരമപരിണതിയിലൂടെ...
    കദനമകലുമൊരു ലയസരാഗനദി
    കവിത
    മൊഴിയുമഴകോടെ...
    നൃത്ത സിന്ധുമനിതപ്‌തവീചിയുടെ
    നൃത്ത ബന്ധുരതയോടെ...

  • അഞ്ജനശിലയിൽ ആദിപരാശക്തി

    അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
    എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
    അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
    എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

    തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
    തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
    അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരിതൂകുന്നു സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു
    അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
    സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
    അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
    എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

    കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
    കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
    മഞ്ഞളാടും ദിവ്യമുഹൂർത്തത്തിൽ കാണുന്നു തെളിവാർന്ന തേജസ്സായ് ലളിതാംബികേ
    അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
    സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
    അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
    എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
    അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
    എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

  • അമൃതവർഷിണീ പ്രിയഭാഷിണീ

    അമൃതവർഷിണീ പ്രിയഭാഷിണീ നിൻ
    മൃദുലതന്ത്രികളിൽ വിരലൊഴുകുമ്പോൾ
    വിടരുന്നു മുന്നിലൊരു സ്വരചക്രവാളം
    സരിഗമപധനീ സപ്തസ്വരചക്രവാളം

    സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ്
    വെള്ളിക്കൊലുസുകൾ ഉള്ളിൽ കിലുക്കും
    ഷെല്ലിയുടെ കവിതകളേ
    ഡാലിയപ്പൂവിൻ മാറിലുറങ്ങും
    കാമുകശലഭങ്ങളേ
    മുത്തുച്ചിപ്പിയിൽ മുന്തിരിച്ചാറുമായ്
    ഉദ്യാനവിരുന്നിനു വരുമോ

    ഇന്ദീവരങ്ങൾ വിടരുന്നു മുന്നിൽ
    ഇന്ദ്രധനുസ്സുകൾ ചിലമ്പണിയുന്നു
    സംഗീതത്തിൻ ബ്രഹ്മപുത്രയിൽ
    സ്വർണ്ണഹംസമായ് ഞാനൊഴുകുന്നു
    ലൗവ് ബേർഡ്സ് ലൗവ് ബേഡ്സ്
    വർണ്ണപ്പീലിച്ചിറകുകൾ വീശും
    വാനമ്പാടികളേ

    പവിഴച്ചുണ്ടുകൾ തമ്മിലുരുമ്മിപ്പാടും കുരുവികളേ
    മുത്തുച്ചിപ്പിയിൽമുന്തിരിച്ചാറുമായ്
    ഉദ്യാനവിരുന്നിനു വരുമോ 
    (അമൃത...)

  • അജ്ഞാതപുഷ്പമേ

    അജ്ഞാതപുഷ്പമേ അഭിരാമപുഷ്പമേ
    ഏതു സ്വര്‍ണ്ണ താഴ്വരയില്‍ വിടര്‍ന്നൂ നീ
    ഏതു വനമണ്ഡപത്തില്‍ വളര്‍ന്നൂ നീ
    (അജ്ഞാതപുഷ്പമേ..)

    കൂടു വിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ
    നിന്‍ കുരുന്നിളം കരളിലെന്റെ നൊമ്പരം
    പൂവല്‍ച്ചിറകുകള്‍ തളര്‍ന്നുപോയോ -നിന്റെ
    പൂവനവീഥികള്‍ പിഴച്ചുപോയോ
    ആഹാ ഓഹോ ആഹാ..
    (അജ്ഞാതപുഷ്പമേ..)

    നൂലു പൊട്ടിപ്പറന്നുവീഴും കടലാസു പട്ടമേ
    നിന്‍ കഥയെന്നോടോതുക നീ സാദരം
    പൊട്ടിയ നൂലുകള്‍ ഞാന്‍ ചേര്‍ത്തുകെട്ടാം
    നിന്റെ മോഹനകാമനകള്‍ വിടര്‍ന്നിടട്ടേ
    ആഹാ ഓഹോ ആഹാ..
    (അജ്ഞാതപുഷ്പമേ..)

  • അനുരാഗസുരഭില നിമിഷങ്ങളേ

    അനുരാഗസുരഭില നിമിഷങ്ങളേ
    ആനന്ദപുളകങ്ങളേ
    മാനസമരുഭൂമി മലര്‍വാടിയാക്കും
    മധുരതരംഗങ്ങളേ (അനുരാഗ..)
    സ്വര്‍ഗ്ഗീയസന്ദേശം പാരിന്നു നല്‍കുന്ന
    സ്വര്‍ണ്ണമരാളങ്ങളേ (അനുരാഗ..)

    വീണയിലുയരുന്ന നാദം പോലെ
    വിണ്ണിലെ പൂന്തിങ്കള്‍ക്കലപോലെ
    നീയെന്റെ ഭാവനാ സീമയിലുണര്‍ന്നൂ
    നീലനിലാവൊളിപോലെ
    നീലനിലാവൊളിപോലെ (അനുരാഗ..)

    കല്ലോലിനിയുടെ ഗാനം പോലെ
    കാനനമലരിന്റെ മണം പോലെ
    കണ്മണീ നീയെന്റെ മുന്നില്‍ വന്നണഞ്ഞു
    കവിതാ മാധുരി പോലെ
    കവിതാ മാധുരി പോലെ (അനുരാഗ..)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അയിരൂർ സദാശിവൻ വ്യാഴം, 09/04/2015 - 21:50
അയിരൂർ സദാശിവൻ വ്യാഴം, 09/04/2015 - 21:46
അഞ്ജനമിഴിയുള്ള പൂവേ... Sat, 01/12/2012 - 11:45