അനഘ സങ്കല്പ ഗായികേ

അനഘസങ്കൽപ്പ ഗായികേ മാനസ 
മണിവിപഞ്ചികാവാദിനീ നിന്നുടെ
മൃദുകരാംഗുല സ്പർശനാലിംഗന 
മദലഹരിയിലെന്റെ കിനാവുകൾ 
(അനഘ..) 

മുഖപടവും മുലക്കച്ചയും മാറ്റി 
സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
തരളമാനസ മാ‍യാമരാളിക 
തവ മനോഹര ഗാന യമുനയിൽ 
(മുഖപടവും..) 

സമയതീരത്തിൻ ബന്ധനമില്ലാതെ 
മരണസാഗരം പൂകുന്ന നാൾവരെ 
ഒരു മദാലസ നിർവൃതീബിന്ദുവായ് 
ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
(സമയതീരത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.25
Average: 8.3 (8 votes)
Anagha sankalpa