niyonsv

niyonsv's picture

എന്റെ പ്രിയഗാനങ്ങൾ

  • ചോലപ്പെണ്ണേ നീ

    ചോലപെണ്ണേ നീ ഒഴുകി പോയി
    കാടോടൊരു വാക്കും മിണ്ടാതെ
    എത്തറനാളും നിലാവും മാഞ്ഞാലും
    നിന്നോർമ്മകളിന്നും തീരാതെ..
    പൊൻ വെയിലൊരുപോലെ കൊണ്ടില്ലേ
    നാമൊന്നായി കൂട് മേഞ്ഞില്ലേ..
    അന്നെന്നും നാം തൂകും കിനാചിരി
    ഈ മേടിതിലായി നിറഞ്ഞില്ലേ..

    ചോലപെണ്ണേ നീ ഒഴുകി പോയി
    കാടോടൊരു വാക്കും മിണ്ടാതെ....

    കാറ്റിൻ തുടിയിൽ നൃത്തം വെയ്ക്കും
    മലരുകളെല്ലാം കണ്ടില്ലേ
    ചോരും പുരയിൽ നിത്യം പൊങ്ങും
    കുടയുടെ പേരോ സ്നേഹം എന്നല്ലേ
    എന്നാലും പൊലിഞ്ഞില്ലേ വിട ചൊല്ലാതെ
    നീ അകലെ

    ചോലപെണ്ണേ നീ ഒഴുകി പോയി
    കാടോടൊരു വാക്കും മിണ്ടാതെ
    എത്തറനാളും നിലാവും മാഞ്ഞാലും
    നിന്നോർമ്മകളിന്നും തീരാതെ..

     

     

  • മണ്ണും നിറഞ്ഞേ

    മണ്ണും നിറഞ്ഞേ
    മനവും നിറഞ്ഞേ
    നാടറിഞ്ഞേ 
    നലവും നിറഞ്ഞേ

    കണ്ണും കവിഞ്ഞേ
    കനകം കുമിഞ്ഞേ
    പെണ്ണിവൾ തൻ
    തിരുനാൾ അണഞ്ഞേ

    മാനം തെളിഞ്ഞേ
    മലയും തെളിഞ്ഞേ
    നാലു ദിക്കും
    ചന്തം പരന്നേ

    ചോലപ്പെണ്ണോ
    കനവും മെനഞ്ഞേ 
    ആരും കാണാ
    ചിറയും കടന്നേ

    പൂക്കാടും പുൽക്കാടും
    കാണാതെ പോയേ...

    എന്തോരം ദൂരം
    ആ പെണ്ണാളോ
    പോയ്‌ മറഞ്ഞേ

    രാവാകുന്ന മുൻപേയീ 
    നെഞ്ചിലായ് ഇരുൾ വരിഞ്ഞേ 

    (മണ്ണും നിറഞ്ഞേ
    മനവും നിറഞ്ഞേ..)

    കയ്പ്പു മടുത്തെടിയേ
    കാഴ്ച്ച മറഞ്ഞെടിയേ 

    എപ്പ വരും
    എന്റെയുള്ളം തിരയും
    നല്ല നറു വെട്ടം, നറുവെളിച്ചം?

    നെല്ലിക്കാപോലും പെണ്ണേ പിന്നെ..പ്പിന്നെ ഇനിയ്ക്കുകില്ലേ..?

    മെയ് വാടും മഴയില്
    കോച്ചും തണുപ്പില്
    ഇന്നു ഞാനേകനല്ലേ ...

    ഇമ്പമൊരിത്തിരിയായ്
    നൊമ്പരമൊത്തിരിയായ്

    എന്നു വരു-
    മെന്നു വരും തിരികേ 
    എന്നെ വിട്ടു പോയൊരു നല്ലകാലം 

    നീലക്കുറിഞ്ഞി പോലും
    മെല്ലെ തഞ്ചത്തിൽ പൂക്കുകില്ലേ

    ഞാൻ ഞാനല്ലാതാകുന്നേ
    വേരില്ലാതാകുന്നേ 
    കാരണം ചൊല്ലെടിയേ..

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പെരിയോനേ ബുധൻ, 20/03/2024 - 10:48 Removed some non-existing lines and words : - "പേരിയോനേ റഹ്മാനേ" എന്ന് ഒന്നാം ചാരണത്തിന്റെ അവസാനം 2 തവണയേ കോറസ് പാടുന്നുള്ളൂ, അതിനാൽ ആവർത്തനം ഒഴിവാക്കി. - "പേരിയോനേ എൻ റഹ്മാനേ" എന്നല്ല "പേരിയോനേ റഹ്മാനേ" എന്നു മാത്രമാണ് കോറസ് പാടുന്നത്. Lead singer പാടുമ്പോൾ/അയാളുടെ angleൽ/കോണിൽ മാത്രമാണ് "എൻ" എന്ന് ആ വരിയിൽ ഇടയ്ക്ക് വരുന്നത്. Added some lines: - "കണ്ടില്ല കണ്ടില്ല നിൻ നനവ്" എന്ന വരി അനുപല്ലവിയുടെ അവസാനം 3 തവണ ആവർത്തിക്കുന്നുണ്ട്, 2 തവണയേ നിലവിൽ സൈറ്റിലെ lyricsൽ ഉണ്ടായിരുന്നുള്ളൂ. - Interlude വരുന്ന ഭാഗത്ത് "(interlude)" എന്ന് എഴുതിച്ചേർത്തു. - അങ്ങിങ്ങായി കുറച്ച് formatting (spaces, italics, .. etc.) ചെയ്തു.
മണ്ണും നിറഞ്ഞേ വ്യാഴം, 11/08/2022 - 14:04
ചോലപ്പെണ്ണേ നീ വ്യാഴം, 11/08/2022 - 13:48