മണ്ണും നിറഞ്ഞേ
മണ്ണും നിറഞ്ഞേ
മനവും നിറഞ്ഞേ
നാടറിഞ്ഞേ
നലവും നിറഞ്ഞേ
കണ്ണും കവിഞ്ഞേ
കനകം കുമിഞ്ഞേ
പെണ്ണിവൾ തൻ
തിരുനാൾ അണഞ്ഞേ
മാനം തെളിഞ്ഞേ
മലയും തെളിഞ്ഞേ
നാലു ദിക്കും
ചന്തം പരന്നേ
ചോലപ്പെണ്ണോ
കനവും മെനഞ്ഞേ
ആരും കാണാ
ചിറയും കടന്നേ
പൂക്കാടും പുൽക്കാടും
കാണാതെ പോയേ...
എന്തോരം ദൂരം
ആ പെണ്ണാളോ
പോയ് മറഞ്ഞേ
രാവാകുന്ന മുൻപേയീ
നെഞ്ചിലായ് ഇരുൾ വരിഞ്ഞേ
(മണ്ണും നിറഞ്ഞേ
മനവും നിറഞ്ഞേ..)
കയ്പ്പു മടുത്തെടിയേ
കാഴ്ച്ച മറഞ്ഞെടിയേ
എപ്പ വരും
എന്റെയുള്ളം തിരയും
നല്ല നറു വെട്ടം, നറുവെളിച്ചം?
നെല്ലിക്കാപോലും പെണ്ണേ പിന്നെ..പ്പിന്നെ ഇനിയ്ക്കുകില്ലേ..?
മെയ് വാടും മഴയില്
കോച്ചും തണുപ്പില്
ഇന്നു ഞാനേകനല്ലേ ...
ഇമ്പമൊരിത്തിരിയായ്
നൊമ്പരമൊത്തിരിയായ്
എന്നു വരു-
മെന്നു വരും തിരികേ
എന്നെ വിട്ടു പോയൊരു നല്ലകാലം
നീലക്കുറിഞ്ഞി പോലും
മെല്ലെ തഞ്ചത്തിൽ പൂക്കുകില്ലേ
ഞാൻ ഞാനല്ലാതാകുന്നേ
വേരില്ലാതാകുന്നേ
കാരണം ചൊല്ലെടിയേ..