ചോലപ്പെണ്ണേ നീ

ചോലപെണ്ണേ നീ ഒഴുകി പോയി
കാടോടൊരു വാക്കും മിണ്ടാതെ
എത്തറനാളും നിലാവും മാഞ്ഞാലും
നിന്നോർമ്മകളിന്നും തീരാതെ..
പൊൻ വെയിലൊരുപോലെ കൊണ്ടില്ലേ
നാമൊന്നായി കൂട് മേഞ്ഞില്ലേ..
അന്നെന്നും നാം തൂകും കിനാചിരി
ഈ മേടിതിലായി നിറഞ്ഞില്ലേ..

ചോലപെണ്ണേ നീ ഒഴുകി പോയി
കാടോടൊരു വാക്കും മിണ്ടാതെ....

കാറ്റിൻ തുടിയിൽ നൃത്തം വെയ്ക്കും
മലരുകളെല്ലാം കണ്ടില്ലേ
ചോരും പുരയിൽ നിത്യം പൊങ്ങും
കുടയുടെ പേരോ സ്നേഹം എന്നല്ലേ
എന്നാലും പൊലിഞ്ഞില്ലേ വിട ചൊല്ലാതെ
നീ അകലെ

ചോലപെണ്ണേ നീ ഒഴുകി പോയി
കാടോടൊരു വാക്കും മിണ്ടാതെ
എത്തറനാളും നിലാവും മാഞ്ഞാലും
നിന്നോർമ്മകളിന്നും തീരാതെ..

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Cholappenne

Additional Info

അനുബന്ധവർത്തമാനം