miaravind

എന്റെ പ്രിയഗാനങ്ങൾ

  • കാർമുകിലിൽ പിടഞ്ഞുണരും

    കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
    വാതിലുകൾ തുറന്നടയും നിലാനാളമായി നീ
    വിവശമെന്തോ കാത്തിരുന്നും
    അലസമേതോ മൌനമാർന്നും
    വിവശലോലം കാത്തിരുന്നും
    അലസമേതോ മൌനമായ്
    പറയാതറിഞ്ഞു നാം

    പാതിരായായ് പകലായ് മുള്ളുകളോ
    മലരായ് പ്രിയാമുഖമാം
    നദിയിൽ നീന്തിയലയും
    മിഴികൾ ….

    തൂമഞ്ഞും തീയാവുന്നു
    നിലാവിൽ നീ വരില്ലെങ്കിൽ
    ഒരോരൊ മാത്രയും ഒരോ യുഗം
    നീ പോവുകിൽ  ( പാതിരയായ്.. )

    ഈ നെഞ്ചിൽ കിനാവാളും
    ചിരാതിൽ നീ തിളങ്ങുമ്പോൾ
    ഓരോരോ സുഹാസവും ഓരോ ദളം
    നീ പൂവനം …

    കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
    വാതിലുകൾ തുറന്നടയും നിലാനാളമായി നീ
    വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
    വിവശലോലം കാത്തിരുന്നും അലസമേതോ
    മൌനമായ് പറയാതറിഞ്ഞു നാം ( പാതിരയായ്.. )

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചില്ലാണേ … വെള്ളി, 11/01/2013 - 17:36 Video added
പവിഴമുന്തിരി മണികൾ പോലെ....(നാദം) ബുധൻ, 25/05/2011 - 22:11
കഥ പറയാന്‍ (പയ്യൻസ്) ബുധൻ, 25/05/2011 - 08:02