ടോഷ് ക്രിസ്റ്റി

ToshKristi

1986 സെപ്റ്റംബർ 25 -ന് തൃശ്ശൂരിൽ ജനിച്ചു. മറൈൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ടോഷ് ക്രിസ്റ്റി. 2001 -ൽ നയനം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ടോഷ് ക്രിസ്റ്റി അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന്  സഹസ്രംഗോഡ്സ് ഓണ്‍ കണ്‍ട്രികൊമ്പൻലക്ഷ്യംഒറ്റക്കൊരു കാമുകൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ടോഷ് ക്രിസ്റ്റി അഭിനയിക്കുന്നുണ്ട്. മോഡലിംഗ് രംഗത്തും ശ്രദ്ധേയനാണ് ടോഷ് ക്രിസ്റ്റി. 

2021 -ൽ ടോഷ് ക്രിസ്റ്റി വിവാഹിതനായി. പ്രശസ്ത സീരിയൽ താരം ചന്ദ്ര ലക്ഷ്മണനെയാണ് വിവാഹം ചെയ്തത്.