ടൈറ്റസ് വർഗ്ഗീസ്
വർഗീസിന്റേയും സാറാമ്മയുടേയും മൂന്നാമത്തെ മകനായി കൊല്ലം ജില്ലയിലെ കാരുവേലിൽ ജനിച്ചു. ഒന്നാം ക്ലാസിൽ പുത്തൂർ ഗവണ്മെന്റ് സ്കൂളിലും, രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ മാറനാട് എൽ പി സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് കഴിയുന്നവരെ മുഖത്തല സെന്റ് ജ്യൂസ് ഹൈസ്ക്കൂളിലുമായിട്ടായിരുന്നു ടൈറ്റസിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പ്രീഡിഗ്രിയും ബിഎ ഇംഗ്ലീഷിൽ ബിരുദവും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്നും നേടി. തുടർന്ന് എസ്. എൻ. ഓപ്പൺ യൂണിവേഴ്സിറ്റി, മൂസദ് കോളജ് ഓഫ് ഇംഗ്ലീഷിഎന്നിവയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം കൊച്ചി കളമശ്ശേരി സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ & മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമയും കരസ്ഥമാക്കി.
1991 -ൽ നാനയ്ക്ക് വേണ്ടി സിനിമാ റിപ്പോർട്ടിംഗ് നടത്തിയിരുന്ന സജിൻ കുണ്ടറയ്ക്കൊപ്പം സിനിമ അസിസ്റ്റന്റ് ജേർണലിസ്റ്റായി ടൈറ്റസ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം 1992 -ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കി "തങ്കമോതിരം" എന്ന ടെലി സിനിമയിൽ ആർട്ട് ഡയറക്ടർ കൈലാസിന്റെ സഹായിയായി ആർട്ട് അസിസ്റ്റന്റായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു തുടർന്ന് കോസ്റ്റ്യൂം അസിസ്റ്റന്റ്, ആർട്ട് അസിസ്റ്റന്റ് തുടങ്ങിയ പല ജോലികൾ ചെയ്തതിനുശേഷം 1995 -മുതൽ 2007 -വരെ മാതൃഭുമി, മലയാള മനോരമ, സായാഹ്ന ശബ്ദം(ഈവനിംഗ് ഡെയ്ലി) എന്നീ പത്രങ്ങളിൽ ജേർണലിസ്റ്റായി പ്രവർത്തിച്ചു. പത്രപ്രവർത്തനത്തോടൊപ്പം പല സിനിമകൾക്കും സ്ക്രിപ്റ്റ് അസിസ്റ്റന്റായി ടൈറ്റസ് പ്രവർത്തിച്ചിരുന്നു. 2007 -മുതൽ അദ്ദേഹം പൂർണ്ണമായും ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങി. പത്തൊൻപതോളം പരസ്യ ചിത്രങ്ങളിൽ കഥ, തിരക്കഥം സംഭാഷണം, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്റ്രികൾ, ഡോക്യുഫിക്ഷനുകൾ, ടെലിഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയുടെയൊക്കെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2013 -ൽ കമൽ സംവിധാനം ചെയ്ത നടൻ എന്ന സിനിമയിൽ ഫിനാൻസ് മാനേജരായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയുടെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന മേഖലയിലേയ്ക്ക് ടൈറ്റസ് കടക്കുന്നത്. അതിനുശേഷം 2016 -ൽ സുരാജ് വെഞ്ഞറമ്മൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത പേരറിയാത്തവർ എന്ന സിനിമയിലും ഫിനാൻസ് മാനേജരായി പ്രവർത്തിച്ചു. അന്തരിച്ച സംവിധായിക നയന സൂര്യന്റെ "പക്ഷികളുടെ മണം" എന്ന സിനിമയിൽ ഫിനാൻസ് കൻട്രോളറായി പ്രവർത്തിച്ചു. തുടർന്ന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് സിനിമയുടെ പ്രീപ്രൊഡക്ഷൻ കോഡിനേറ്ററായും വർക്ക് ചെയ്തു. നിരവധി തിരക്കഥാകൃത്തുക്കളുടെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ടൈറ്റസ് പ്രവർത്തിച്ചിട്ടുണ്ട്. എസ് സുരേഷ് ബാബു, രാജേഷ് പിന്നാടൻ എന്നിവർക്കൊപ്പം സർ സി പി, ഉന്നം, ഒരുത്തി, ലൈവ്, തെക്കൻ തല്ലുകേസ്, പള്ളിചട്ടമ്പി...തുടങ്ങി നിരവധി സിനിമകളിൽ സ്ക്രിപ്റ്റ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചു. മധുരമീ ജീവിതം, ഒരു കടലിനപ്പുറം, സമത്വം തുടങ്ങിയ സിനിമകളിൽ സബ് ടൈറ്റിൽ ചെയ്തു. കൂടാതെ ഇരുപതോളം ഹ്രസ്വചിത്രങ്ങൾക്കും സബ് ടൈറ്റിലിംഗ് ചെയ്തിട്ടുണ്ട്. പിടികിട്ടാപ്പുള്ളി എന്ന സിനിമ മുതൽ ടൈറ്റസ് കൊല്ലത്ത് ലൊക്കേഷൻ മാനേജരായി പ്രവർത്തിക്കാൻ തുടങ്ങി. തുടർന്ന് കനകരാജ്യം, പൊന്മാൻ, മാർക്കോ, അഡിഗോസ് അമിഗോ, അടിപൊളി എന്നീ സിനിമകളിലും മലേഷ്യൻ എയർ ലൈൻസിന് വേണ്ടിയുള്ള പരസ്യ ചിത്രത്തിലും കൊല്ലം ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചു. പല സിനിമകൾക്കും പ്രൊജക്ട് കോഡിനേറ്ററായി ടൈറ്റസ് പ്രവർത്തിക്കുന്നുണ്ട്. ടൈറ്റസിന്റെ രണ്ടു കഥകൾ ചിലരോട് വിശ്വാസത്തിന്റെ പുറത്ത് പറയുകയും അദ്ദേഹം അറിയാതെ അവർ സിനിമയാക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു നിർമ്മാതാവ് ടൈറ്റസിന്റെ കഥയാണെന്ന് അറിഞ്ഞ് അദ്ദേഹത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു. ലോകത്ത് ആദ്യമായി മറൈൻ ഫോൺ സിസ്റ്റം വികസിപ്പിച്ചെടുത്ത സീ മൊബൈൽ എന്ന ഫോൺ കമ്പനിക്ക് വേണ്ടി ടൈറ്റസ് ഒരു പരസ്യ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
ആർട്ട് അസിസ്റ്റന്റ്, കോസ്റ്റ്യൂം അസിസ്റ്റന്റ്, അസിസ്റ്റന്റ് ഡയറക്ടർ മുതൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ വരെ, ഫിനാൻസ് മാനേജർ, ഫിനാൻസ് കൺട്രോളർ, പ്രോജക്ട് കോ ഓ൪ഡിനേറ്റർ, പ്രീ പ്രൊഡക്ഷൻ ലൊക്കേഷൻ മാനേജർ, ഫിനാൻസ് മാനേജർ, ഫിനാൻസ് കൺട്രോളർ, പർച്ചേസ് മാനേജർ, പ്രൊജക്ട് കോഡിനേറ്റർ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്, റിസേർച്ച് അസിസ്റ്റന്റ്, സ്റ്റോറി ഐഡിയ, സബ്ബ് ടൈറ്റിലിംഗ്, സിനിമയ്ക്ക് പേരിടൽ, ടാഗ് ലൈൻ എഴുത്ത്, എന്നിങ്ങനെ സിനിമകളുടെ വിവിധ മേഖലകളിൽ ടൈറ്റസ് വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്. ഏഴോളം കഥകൾ എഴുതിയിട്ടുള്ള ടൈറ്റസ് അവ സിനിമയാകുമെന്ന വിശ്വാസത്തിൽ അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കിഷോർ ഹരിദാസ്, വിശ്വനാഥ മേനോൻ, ജോസ് ടൈറ്റസ്.. തുടങ്ങിയ സംവിധായകർക്കൊപ്പമാണ് ടൈറ്റസ് സഹസംവിധായകൻ മുതൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ വരെയായി പ്രവർത്തിച്ചിട്ടുള്ളത്. മുപ്പതിലധികം വർഷങ്ങളായി ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ടൈറ്റസ് വർഗീസ്
ടൈറ്റസ് വർഗീസിന്റെ ഭാര്യ ജാക്വിലിൻ സ്കൂൾ അദ്ധ്യാപികയാണ്. ഒരു മകൾ ദയ.
വിലാസം - ടൈറ്റസ് വർഗീസ്
അക്ഷരം
കാരുവേലിൽ. പി. ഒ.
എഴുകോൺ
കൊല്ലം. 691505
Gmail, Instagram,
Phone - 9447694360
8075917346
8547192133
8304055447
0474 2484040