തങ്കൻ തിരുവട്ടാർ
Thankan Thiruvattar
നവാഗതനായ അശോക് നാഥ് സംവിധാനം ചെയ്ത "സഫലം" എന്ന ചിത്രത്തിലെ ഗാനരചനയിലൂടെയാണ് തങ്കൻ തിരുവട്ടാർ ശ്രദ്ധേയനാകുന്നത്. 1976 മുതൽ തങ്കൻ തിരുവട്ടാറിന്റെ ഗാനങ്ങൾ ആകാശവാണിയിലുടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 45-ഓളം കാസറ്റുകൾക്ക് ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, സൂര്യടിവി എന്നിവിടങ്ങളിലും തങ്കൻ തിരുവട്ടാറിന്റെ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.