ഗണപതി ഹോമം കഴിഞ്ഞു

പമ്പാഗണപതേ തവ സുപ്രഭാതം
ശ്രീ രാമചന്ദ്രപ്രഭോ തവ സുപ്രഭാതം
ആഞ്ജനേയ സ്വാമിൻ ശുഭസുപ്രഭാതം
ശ്രീ ശബരീഗിരീശ തവ സുപ്രഭാതം
തവ സുപ്രഭാതം തവ സുപ്രഭാതം
തവ സുപ്രഭാതം തവ സുപ്രഭാതം….


ഗണപതി ഹോമം കഴിഞ്ഞു… കഴിഞ്ഞു…
ഗണപതി ഹോമം കഴിഞ്ഞു
പമ്പാസരസ്സിൽ പ്രഭാതം വിടർന്നൂ
ശ്രീ രാമചന്ദ്ര മുഖശ്രീ തെളിഞ്ഞു
[ശ്രീ രാമചന്ദ്ര മുഖശ്രീ തെളിഞ്ഞു]
ഹനുമൽ സന്നിധിയുണർന്നൂ
[ഹനുമൽ സന്നിധിയുണർന്നൂ], സ്വാമി
ശരണാരവ ഘോഷം ഉയർന്നൂ…
[സ്വാമി ശരണം ശരണം അയ്യൻ ശരണം
ശരണം സ്വാമി ശരണം അയ്യൻ ശരണം
സന്നിധി ശരണം തവപദശരണം]
ഹരിഹരസുതനാം അയ്യപ്പ ശരണം സ്വാമി ശരണം ശരണം (2)


അഭിഷേക നെയ്ത്തേങ്ങതൻ മുടിചൂടി
ശിരസ്സേന്തി നടക്കുന്നു ഭക്തന്മാർ
നീലിമാമല തൻ.. അയ്യപ്പമന്ത്രം
കല്മഷം തീർക്കും കലിയുഗമന്ത്രം
നിത്യ തത്വമസീ സാരമന്ത്രം(4)
[ഉഷമലരികളിൽ കിളികുലം പാടി
ഹരിഹരസുതവരമൊഴിമന്ത്രം (2)
ഹരിതക കാനന കുളിർമന്ദാനില-
നലിയിച്ചയ്യൻ തിരുമന്ത്രം (2)]
ഓങ്കാരപ്പൊരുളേ… തേനോലും കുളിരേ(2)
മകരത്തിനു കുളിർമഞ്ഞിൻ മനസ്സേറി വരുന്നു…
സ്വാമി വരുമോ? (2)


ശരം കുത്തി താണ്ടി നടന്നു സന്നിധി തൻ
പടിക്കീഴിൽ തേങ്ങയുടച്ചു പടിയേറി(2)
ശ്രീലകപീഠം തെളിയും അയ്യൻ രൂപം
മാനസ സൗഖ്യം ഹരിഹര പുത്രം
നിത്യ മുക്തിമനം മോക്ഷ സാന്ദ്രം (4)
[ഉഷമലരികളിൽ കിളികുലം പാടി
ഹരിഹരസുതവരമൊഴിമന്ത്രം (2)
ഹരിതക കാനന കുളിർമന്ദാനില-
നലിയിച്ചയ്യൻ തിരുമന്ത്രം (2)]
ഓങ്കാരപ്പൊരുളേ… തേനോലും കുളിരേ(2)
മകരത്തിനു കുളിർമഞ്ഞിൻ മനസ്സേറി വരുന്നു…
സ്വാമി വരുമോ? (2)


ഗണപതി ഹോമം കഴിഞ്ഞൂ
പമ്പാസരസ്സിൽ പ്രഭാതം വിടർന്നൂ….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganapathi homam kazhinju

Additional Info

അനുബന്ധവർത്തമാനം