തൂവെള്ള തൂവുന്നുഷസ്സിൽ

തൂവെള്ള തൂവുന്നുഷസ്സിൽ
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
തൂവെള്ള തൂവുന്നുഷസ്സിൽ
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
ചന്ദനത്തിന്‍ കുളിരു പോലെ
അന്തരംഗില്‍ രാഗം പോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു)

മോഹത്തിന്‍ രാജഹംസങ്ങള്‍
ചേരുന്നോ സങ്കല്‍പ്പമായ്
കാലത്തിന്‍ നല്ല വസന്തം
ആസ്വദിക്കും യൗവ്വനം
ഗീതം പോലെ സംഗീതം പോലെ
മധുരം പോലെ അമൃതം പോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു)

ചിത്തത്തിന്‍ ചിന്താശതങ്ങള്‍
തേടുന്നോ സത്യത്തിനായ്
സങ്കല്‍പം സാർത്ഥകമാകും
ജീവിതത്തില്‍ നിശ്ചയം
പുണ്യം പോലെ പൂര്‍ണ്ണം പോലെ
ധന്യം പോലെ മോക്ഷം പോലെ
അലകടലൊളിയോരം പോരും
സ്നേഹപുന്നാര പൂര്‍‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoovella thoovunnushassil

Additional Info

അനുബന്ധവർത്തമാനം