തമ്പു വിൽസൺ
പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ തമ്പു വിൽസൺ സൂര്യ ടിവിയിൽ അവതാരകയായിക്കൊണ്ടാണ് തന്റെ കരിയർ തുടങ്ങുന്നത്. ഒരു വർഷത്തോളം സൂര്യയിൽ അവതാരകയായി ജോലിചെയ്തു. അതിനിടയിൽ ഒരു അഭിനയ കോഴ്സിനുചേർന്ന തമ്പു അവിടെ പല നാടകങ്ങളിലും അഭിനയിച്ചു. 2015 -ൽ ഓ മൈ ഗോഡ് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് തമ്പു സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിലും അഭിനയിച്ചു. അതിനുശേഷം സോളമന്റെ മണവാട്ടി സോഫിയ എന്ന സിനിമയിൽ നായികയായി.
അഭിനയത്തോടൊപ്പം സംവിധാനരംഗത്തും തമ്പു വിൽസൺ പ്രവർത്തിക്കുന്നുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് റീമെയ്ക്കിൽ നാദിർഷായോടൊപ്പം അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചു. ഒരു ഹിന്ദി ചിത്രത്തിൽ സംവിധായകൻ ജിത്തു ജോസഫിന്റെയും സംവിധാന സഹായിയായി.