ടി സി രാജേഷ് സിന്ധു
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കോലാനിയിൽ 1976 ഫെബ്രുവരി 26ന് ജനനം. അച്ഛൻ റവന്യു ജീവനക്കാരനായിരുന്ന ചന്ദ്രൻ പിള്ള, അമ്മ സരസ്വതിയമ്മ. ചുങ്കം സെന്റ് ജോസഫ്‌സ് സ്‌കൂൾ, കല്ലാർ ഗവന. ഹൈസ്‌കൂൾ, നെടുങ്കണ്ടം എംഇഎസ് കോളജ്, നെടുങ്കണ്ടം കോ-ഓപ്പറേറ്റീവ് കോളജ്, കേരള സർവ്വകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം, ഭാരതീയ വിദ്യാഭവൻ എന്നിവിടങ്ങളിൽ പഠനം. പത്രപ്രവർത്തനമാണ് ആദ്യകാല തൊഴിൽ. പിന്നീട് പബ്ലിക് റിലേഷൻസ് മേഖലയിൽ ചുവടുറപ്പിച്ചു. ആനുകാലികങ്ങളിൽ ശ്രദ്ധേയങ്ങളായ ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്.
സുഹൃത്തുക്കൾ വഴിയാണ് സിനിമാ പ്രവേശം. ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത 'രുദ്രസിംഹാസനം' എന്ന സിനിമയിലെ ആദ്യ സീനിലൂടെ പ്രസ് ക്ലബ്ബ് പ്രസിഡന്റിന്റെ വേഷത്തിൽ തുടക്കം. തുടർന്ന് പല സിനിമകളിലും ചെറുവേഷങ്ങൾ ചെയ്തു. റിലീസിനൊരുങ്ങുന്ന ആഷാഡ് ശിവരാമൻ സംവിധാനം ചെയ്യുന്ന 'ലെയ്ക്ക' എന്ന സിനിമയിൽ സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തായി മറ്റൊരു ചെറിയ വേഷം കൂടി ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദംതന്നെ നൽകി. ലെയ്ക്കയിൽ സ്വന്തം കഥാപാത്രത്തോടൊപ്പം മറ്റ് രണ്ടു ചെറിയ കഥാപാത്രങ്ങൾക്കുകൂടി ശബ്ദം കൊടുത്തിട്ടുണ്ട്. 'ലെയ്ക്ക'യുടെ മീഡിയ സ്ട്രാറ്റജിസ്റ്റ് കൂടിയാണ്. ഭാര്യ സിന്ധു ലെയ്ക്കയിൽ മുഖം കാണിച്ചിട്ടുണ്ട്. മകൻ അശ്വഘോഷ്.
ഫേസ്ബുക്ക് പ്രൊഫൈൽ: facebook.com/tcrajeshin