സുഭിക്ഷ

Subhiksha

തെന്നിന്ത്യൻ ചലച്ചിത്ര നടി. 2013 ൽ ഭാരതിരാജ സംവിധാനം ചെയ്ത അന്നക്കൊടി എന്ന സിനിമയിലൂടെയാണ് സുഭിക്ഷ അഭിനയരംഗത്തേക്കെത്തുന്നത്. ആ വർഷം തന്നെ ഒളിപ്പോര് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു. 2014 ൽ അജ്ജാഡ ഗൻഡു എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു. കാന്താരി, ഗേൾസ് എന്നിവയുൾപ്പെടെ അഞ്ച് മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും സുഭിക്ഷ അഭിനയിച്ചിട്ടുണ്ട്.