സിന്ധു ജേക്കബ്

Sindhu Jacob
സിന്ധു ശിവസൂര്യ

ടെലിവിഷൻ സീരിയലിൽ നിന്നും ചലച്ചിത്രലോകത്തെത്തിയ സിന്ധു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സ്നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകൾ, ചക്രവാകം, മഴയാറിയാതെ തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചു. സ്വദേശം ആലപ്പുഴ. അച്ഛൻ ജേക്കബ് അമ്മ അന്നാമ്മ. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1991 ലെ കലാതിലകം ആയിരുന്നു  സിന്ധു. ഭർത്താവ് മിമിക്രി ആർട്ടിസ്റ്റായ ശിവസൂര്യ.