സദാനന്ദൻ കെ

Sadanandan K

പാലക്കാട് ജില്ലയിലെ അഞ്ചുമൂർത്തി സ്വദേശി. 1985 മുതൽ പാലക്കാട്, തൃശ്ശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പ്രധാന ഓർക്കെസ്ട്രകളിൽ പ്രവർത്തിച്ചു വരുന്നു. പ്രശസ്ത സംഗീതസംവിധായകരായ ജോൺസൺ, മോഹൻ സിതാര, രവീന്ദ്രൻ, ശരത്ത് എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. യേശുദാസ്, പി ജയചന്ദ്രൻ, എസ് പി ബാലസുബ്രമണ്യം, പി സുശീല, എസ് ജാനകി, കെ എസ് ചിത്ര തുടങ്ങിയവരോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകളിൽ വയലിൻ വായിച്ചിട്ടുണ്ട്.

ഇഷ്ടം, വടക്കുംനാഥൻ, കാണാകണ്മണി, കന്മദം, വെറുതെ ഒരു ഭാര്യ തുടങ്ങി 300 ഓളം സിനിമകൾക്ക് പിന്നണിയിൽ വയലിൻ വായിച്ചിട്ടുണ്ട്. 

സൊണോറൊ - ദി സ്റ്റ്രിങ്ങ് ബാൻഡ് എന്ന പേരിൽ തന്ത്രി വാദ്യോപകരണങ്ങൾക്കായി ഒരു ബാൻഡ് രൂപീകരിച്ചിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വയലിൻ ക്ലാസ്സുകൾ നടത്തുന്നുണ്ട്.