ശരത്ത്

Sarath
സുജിത്ത്
സംഗീതം നല്കിയ ഗാനങ്ങൾ: 155
ആലപിച്ച ഗാനങ്ങൾ: 33

(സംഗീത സം‌വിധായകന്‍ -പിന്നണി ഗായകൻ - കർണ്ണാടക സംഗീതജ്ഞൻ)
യഥാര്‍ത്ഥ  പേര് വി എസ് സുജിത്ത്. കൊല്ലം നഗരത്തിലെ ആനന്ദവല്ലീശ്വരത്ത് 1969 ഒക്ടോബർ 3നു ജനിച്ചു. അച്ഛൻ വാസുദേവൻ അമ്മ ഇന്ദിരാദേവി. ക്രേവന്‍ എല്‍ എം എസ് ഹൈസ്കൂളില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ചു. ശേഷം ബാലമുരളീകൃഷ്ണയുടെയും  ബി ഏ ചിദംബരനാഥിന്റെയും അടുക്കല്‍ നിന്നും സംഗീതം അഭ്യസിച്ചു.

സ്കൂള്‍ കലാമത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും നിരവധി തവണ  സംസ്ഥാന തലത്തില്‍ ജേതാവായിട്ടുണ്ട്.  ഒന്നിങ്ങു വന്നെങ്കില്‍ (1985) എന്ന ചിത്രത്തില്‍ ശ്യാം സം‌വിധാനം ചെയ്ത "ഡും ഡും ഡും സ്വരമേളം ഒരുക്കുന്നു നീയെന്ന് മുന്നില്‍" എന്ന ഗാനത്തിനു ശബ്ദം നല്‍കിക്കൊണ്ടാണ്‌ സിനിമാ രംഗത്തേക്ക് കടന്നു വന്നത്.  ക്ഷണക്കത്ത് (1990)  എന്ന ചിത്രത്തിലാണ്‌ ആദ്യമായി സംഗീത സം‌വിധാനം നിര്‍‌വഹിച്ചത്.  അനുജന്‍ രഞ്ജിത്തും ഗായനകാണ്‌.

പാട്ടുകൾ പരിചയപ്പെടുത്തിക്കൊണ്ടും അതിന്റെ സാങ്കേതികവശങ്ങളും പിന്നണി വിശേഷങ്ങളും ഒക്കെ പങ്കെവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ വളരെ സജീവമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന്റെ ലിങ്ക്