ഋതു മന്ത്ര

Ritu Manthra

1994 സെപ്റ്റംബർ 7 -ന് കണ്ണൂൂരിൽ ജനിച്ചു. ഋതുമന്ത്ര ജേർണലിസത്തിൽ ബിരുദവും സാഹിത്യത്തിൽ പിജിയും കഴിഞ്ഞിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ഋതു മന്ത്ര തന്റെ കരിയർ ആരംഭിയ്ക്കുന്നത്. നിരവധിപരസ്യചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്. 2018 -ൽ Miss India pageant -ൽ മിസ് ടാലന്റ്ഡ് സൗത്ത് പട്ടം നേടിയിട്ടുണ്ട്. 2021 -ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസ് സീസൺ 3 യിൽ ഋതുമന്ത്ര മത്സരാർത്ഥിയായിരുന്നു.

ഋതുമന്ത്ര 2016 -ൽ കിംഗ് ലയർ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് റോൾ മോഡൽസ്, ഉയരെ, ഓപ്പറേഷൻ ജാവ എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..