റീബ ജോൺ

Reeba John

1994 ഫെബ്രുവരി 4 -ന് എറണാംകുളം ജില്ലയിൽ ജനിച്ചു. റീബ പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു.  മോഡലും നടിയുമായ റീബ മോണിക്ക ജോൺ മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ 'മിടുക്കി'യിലെ സെക്കന്റ് റണ്ണർ അപ് ആയിരുന്നു. ഈസ്റ്റേൺ, ധാത്രി, ഇന്ദുലേഖ, പാരച്യ്യൂട്ട്, എം ഫോർ മാരി ഡോട്ട്കോം. തുടങ്ങിയ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്. മോഡലിംഗിലൂടെയാണ് റീബ സിനിമയിലെത്തുന്നത്. 2016 -ൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ നായികയായിക്കൊണ്ടായിരുന്നു സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ നാല് മലയാള സിനിമകളിൽ കൂടി മോണിക്ക അഭിനയിച്ചു.

2018 -ൽ  Jarugandi എന്ന ചിത്രത്തിൽ നായികയായിക്കൊണ്ട് തമിഴിലും റീബ അരങ്ങേറി. 2019 -ൽ Sakalakala Vallabha എന്ന കന്നഡ ചിത്രത്തിലും Bigil, Dhanusu Raasi Neyargale എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ബാംഗ്ലൂരിൽ താമസിയ്ക്കുന്ന റീബ സയൻസിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ചലച്ചിത്ര താരം അനു ഇമ്മാനുവേൽ റീബയുടെ ബന്ധുവാണ്.

Reeba Monica John