രവിചന്ദ്രൻ
മലേഷ്യയിലെ കുലാലം പൂരിലാണ് രവിചന്ദ്രൻ ജനിച്ചത്. ബി എസ് രാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ താമസമാക്കി. സെന്റ് ജോസഫ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. നാടകങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. 1964- ൽ കാതലിക്ക നേരമില്ലൈ എന്ന സിനിമയിലൂടെയാണ് രവിചന്ദ്രൻ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം നായകനായും ഉപനായകനായും 1980 വരെ തമിഴ് സിനിമയിൽ നിറഞ്ഞു നിന്നു.
1971 ൽ അഗ്നിമൃഗം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് രവിചന്ദ്രൻ മലയാളത്തിലെത്തുന്നത്. തുടർന്ന് വിമോചനസമരം ,ആരോമലുണ്ണി, ശിഖരങ്ങൾ എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കലൈഞ്ജർ തിലകം / പുരൈട്ചി കലൈഞ്ജർ എന്നീ പേരുകളിലാണ് രവിചന്ദ്രൻ തമിഴ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
രവിചന്ദ്രന്റെ ഭാര്യ വിമല. മക്കൾ ലാവണ്യ, ഹംസവർദ്ധനൻ, ബാലാജി(അദ്ദേഹം അന്തരിച്ചു). രവിചന്ദ്രൻ രണ്ടു വിവാഹം ചെയ്തിരുന്നു. രണ്ടാം വിവാഹം പ്രശസ്ത നടി ഷീലയുമായിട്ടായിരുന്നു. അതിൽ ഒരു മകനുണ്ട്. ജോർജ്ജ് വിഷ്ണൂ. ഷീലയുമായുള്ള ബന്ധം അവസാനിപ്പിച്ച്, രവിചന്ദ്രൻ ആദ്യ ഭാര്യയുടെ കൂടെത്തന്നെ തന്റെ അവസാനം കാലം അവരെ താമസിച്ചു 2011 ജൂലൈ 25 ന് അദ്ദേഹം നിര്യാതനായി. രവിചന്ദ്രന്റെ മകൻ ഹംസവർദ്ധനനും, ജോർജ്ജ് വിഷ്ണുവും അഭിനേതാക്കളാണ്. മകൽ ലാവണ്യയുടെ മകൾ താനിയ രവിചന്ദ്രനും സിനിമാതാരമാണ്.