രസിക
ശാന്താറാമിൻ്റെയും ഭാനുമതിയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. സംഗീതയുടെ മുത്തച്ഛൻ കെ ആർ ബാലൻ ചലച്ചിത്ര നിർമ്മാതാവായിരുന്നു. ചെന്നൈ ബസൻ്റ് നഗറിലെ സെൻ്റ് ജോൺസ് ഇംഗ്ലീഷ് സ്‌കൂളിലും ജൂനിയർ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സംഗീത 1990 -കളുടെ അവസാനത്തിൽ രസിക എന്ന പേരിൽ തൻ്റെ അഭിനയ ജീവിതം ആരംഭിച്ചു.
ബന്ധുവായ വെങ്കട്ട് പ്രഭുവിനൊപ്പം പൂഞ്ഞോലൈ എന്ന തമിഴ് സിനിമയിൽ അവർ അഭിനയിച്ചവെങ്കിലും ചിത്രം റിലീസ് ആയില്ല. പിന്നീട് 1997 -ൽ സുരേഷ് ഗോപി നായകനായ ഗംഗോത്രി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് രസിക മലയാള സിനിമയിൽ തുടക്കമിട്ടു. ഗംഗോത്രി ആയിരുന്നു രസികയുടെ ആദ്യ റിലീസ് ചിത്രം. തുടർന്ന് സമ്മർ ഇൻ ബെത്ലഹേം, ഏഴുപുന്നതരകൻ, വർണ്ണക്കാഴ്ചകൾ എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചു. 2000 -ത്തിൽ രസിക തന്റെ പേര് വീണ്ടും സംഗീത എന്നാക്കി മാറ്റി. ഖഡ്ഗം (2002), പിതാമഗൻ (2003) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തെലുങ്കിലും തമിഴിലും ഫിലിംഫെയർ അവാർഡുകൾ നേടി. സിനിമയ്ക്ക് പുറമേ തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും സംഗീത പ്രവർത്തിച്ചിട്ടുണ്ട്. 2008 -ൽ സിംഗപ്പൂരിൽ നടന്ന വസന്തം സെൻട്രലിൻ്റെ ഇന്ത്യൻ നൃത്ത മത്സരമായ "ധൂൾ" ഫൈനലിൽ സംഗീത വിധികർത്താവായിരുന്നു.
ചലച്ചിത്ര പിന്നണി ഗായകൻ കൃഷ് ആണ് സംഗീതയുടെ ഭർത്താവ്. അവർക്ക് ഒരു മകളുണ്ട്.
സംഗീത കൃഷ് - Instagram