രാമഭദ്രൻ ബി

Ramabhadran B

1995 ജനുവരി 3 -ന്  പി ആർ ഭരതന്റെയും അംബികയുടെയും മകനായി പത്തനംതിട്ടയിലെ ഇളന്തൂരിൽ ജനിച്ചു. ആലപ്പുഴയിലെ ചെങ്ങന്നൂരിലാണ് താമസിയ്ക്കുന്നത്.  MHSS, പുത്തൻകാവ്, ചെങ്ങന്നൂർ, HSS : S.V.G.V.H.S.S, കിടങ്ങന്നൂർ ആറന്മുള എന്നീ സ്ക്കൂളുകളിലായിരുന്നു രാമഭദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊല്ലം S N കോളേജിൽ നിന്നും ബിരുദമെടുത്തതിനുശേഷം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ നിന്നും ഡിപ്ലോമ ഇൻ ഓഡിയൊഗ്രഫി പൂർത്തിയാക്കി. 

തങ്കമ്മ എന്ന ഷോർട്ട്  ഡോക്യുമെന്റ്രി സംവിധാനം ചെയ്തുകൊണ്ടാണ്  രാമഭദ്രൻ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. തങ്കമ്മ രാജ്യത്തിനകത്തും വിദേശങ്ങളിലുമായി നടന്ന ഡോക്യുമെന്റ്രികളിൽ പ്രദർശിപ്പിയ്കുകയും പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം  ഡോക്യുമെന്റ്രികളിലും ഷോർട്ട്ഫിലിമുകളിലും വെബ് സീരീസുകളിലുമായി രാമഭദ്രൻ ധാരാളം സൗണ്ട് ഡിസൈനിംഗ്, സിങ്ക് സൗണ്ട് വർക്കുകൾ ചെയ്തിട്ടുണ്ട്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവിയിൽ സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനിംഗും ചെയ്തുകൊണ്ടാണ് രാമഭദ്രൻ ചലച്ചിത്ര രംഗത്ത് തുടക്കംകുറിയ്ക്കുന്നത്.

2017 -ലെ കൊച്ചി ബിനാലെയിൽ തകഴിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന ചെറുകഥയ്ക്ക് സൗണ്ട് ഇൻസ്റ്റാലേഷൻ നടത്തി രാമഭദ്രൻ ശ്രദ്ധനേടിയിരുന്നു.