രാഹുൽ ദേവ്
Rahul Dev
1968 സെപ്റ്റംബർ 27 ന് ഡൽഹിയിൽ ജനിച്ചു. 2000 -ത്തിൽ ചാമ്പ്യൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രാഹുൽ ദേവ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തെ മികച്ച വില്ലനുള്ള ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്തു. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചത്.
അമൽ നീരദ് - മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെയാണ് രാഹുൽദേവ് മലയാളത്തിലെത്തുന്നത്. തുടർന്ന് രാജാധിരാജ ഉൾപ്പെടെ മൂന്ന് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും രാഹുൽദേവ് അഭിനയിച്ചിട്ടുണ്ട്.