പ്രവി നായർ

Pravi Nair

പരേതനായ അരവിന്ദാക്ഷന്റേയും പ്രസന്നയുടേയും(Retired from ESI as a nurse) മകനായി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ ജനിച്ചു. ഉള്ളിയേരി പാലോറ ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പ്രവിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പ്രീഡിഗ്രിയും, ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമയും നേടി. 

2001-ൽ ദൂരദർശനിലെ കണ്ടതും കേട്ടതും എന്ന കോമഡി സീരിയലിൽ അസോസിയേറ്റ് ഡയറക്ടറായിട്ടാണ് പ്രവി നായർ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം കൈരളി ടിവിയിലെ അലാവുദ്ദീനും അലുമിനിയം വിളക്കും, ഏഷ്യാനെറ്റിലെ ആലിലത്താലി എന്നീ സീരിയലുകളിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 2010 -ൽ വഴിയറിയാതെ എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിക്കൊണ്ട് സിനിമാരംഗത്ത് അരങ്ങേറി.

അതിനുശേഷം റാസ്പ്പുടിൻ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചു. തുടർന്ന് പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ബാല്യകാലസഖി ഉൾപ്പെടെ പത്തോളം സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാക്കപോയിന്റ് റെയ്ഞ്ച് എന്നീ സിനിമകളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. ബാല്യകാലസഖിയിൽ മമ്മൂട്ടിയുടെ കൂടെ ഒരു കള്ളന്റെ വേഷത്തിൽ പ്രവി നായർ അഭിനയിച്ചിട്ടുമുണ്ട്."Ovalley" എന്ന തമിഴ് സിനിമയിൽ ഒരു വില്ലൻ വേഷം ചെയ്ത പ്രവി, RK Vellimegham എന്ന തമിഴ് ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

സിനിമകൾക്ക് പുറമേ ആസാദി, മരുന്ന്, ലിറ്റിൽ എയ്ഞ്ചൽ..തുടങ്ങി നിരവധി ഷോർട്ട് ഫിലിമുകളും, നൂറോളം മ്യൂസിക് ആൽബങ്ങളും പ്രവി നായർ സംവിധാനം ചെയ്തു. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ 2016 ആഡ് ഫിലിം ഉൾപ്പെടെ ധാരാളം പരസ്യ ചിത്രങ്ങളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2023 -ൽ മധ്യപ്രദേശ് ഗവണ്മെന്റിന്റെ സോഷ്യൽ പോയിന്റ് ഇന്ത്യ മിനിസ്റ്ററിൽ ഓഫ് കോപ്പറേറ്റ് അഫയേഴ്സ് വിഭാഗത്തിൽ നിന്നും നാഷണൽ അച്ചീവേഴ്സ് അവാർഡ് പ്രവി നായർക്ക് ലഭിച്ചിട്ടുണ്ട്. 2022 -ൽ ഇൻ ദി നെയിം ഓഫ് അല്ലാഹ് എന്ന ഷോർട്ട് ഫിലിമിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിൽ നിന്നും ലഭിച്ചിട്ടുണ്ട്. ലിറ്റിൽ എയ്ഞ്ചൽ എന്ന ഷോർട്ട് ഫിലിമിന് മികച്ച കഥയ്ക്കുള്ള അവാർഡ് തമിഴ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ലഭിച്ചു. 2023 -ലെ മികച്ച സംവിധായകനുള്ള ശംഖനാദ് ഫിലിം ഫെസ്റ്റിവൽ അവാർഡിന് ആസാദി എന്ന ഷോർട്ട് ഫിലിമിലൂടെ പ്രവി നായർ അർഹനായി.

Pravi Nair - വിലാസം - Puthiyaveedu, Mangad, Kalliassery (PO), Thaliparambu, Kannur.
Gmail, Facebook, Instagram