പ്രദീപ് ബാലൻ

Pradeep Balan

കോഴിക്കോട് സ്വദേശിയായ പ്രദീപ് ബാലൻ മിമിക്രി രംഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ തന്നെ പ്രദീപ് മിമിക്രി ചെയ്ത് തുടങ്ങിയിരുന്നു. പ്ളസ് ടു കഴിഞ്ഞതിനുശേഷം മിമിക്രി പ്രൊഫഷനായി സ്വീകരിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പ്രോഗ്രാമാണ് പ്രദീപിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്.

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പ്രദീപ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. തുടർന്ന്  സപ്തമ.ശ്രീ.തസ്ക്കരാഃ, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, പ്രണയാമൃതം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു.

 

 

Facebook