കാമദേവന്റെ ശ്രീകോവിലിൽ

കാമദേവന്റെ ശ്രീകോവിലില്‍
കാലം നേദിച്ച പഞ്ചാമൃതം
കാമിനീ നിന്‍ മന്ദഹാസം
കാവ്യവാസന്ത സുപ്രഭാതം
കാമദേവന്റെ ശ്രീകോവിലില്‍

സ്നേഹസാഗര തീരങ്ങളില്‍
മോഹം വളര്‍ത്തും പൂവനങ്ങള്‍
കാമിനീ നിന്‍ ഭാവനകള്‍
കാവ്യസുന്ദര കാമനകള്‍
കാമദേവന്റെ ശ്രീകോവിലില്‍

പ്രേമമഞ്ജുഷേ നിന്‍ പുണ്യശീതള
മോഹപദ്മദളത്തില്‍
ഞാനൊരാനന്ദ സ്വര്‍‌ഗ്ഗോദയത്തിലെ
രാഗരശ്മിയായ് വന്നു
രാഗരശ്മിയായ് വന്നു

ആ വികാര സിരാരേഖമാലയില്‍
ആ സുഗന്ധ ബന്ധത്തില്‍
ഞാനൊരാര്‍ദ്രമാമോര്‍മ്മയായ് നിന്നിലെ
ഗാനചൈതന്യമായി

കാമദേവന്റെ ശ്രീകോവിലില്‍
കാലം നേദിച്ച പഞ്ചാമൃതം
കാമിനീ നിന്‍ മന്ദഹാസം
കാവ്യവാസന്ത സുപ്രഭാതം
കാമദേവന്റെ ശ്രീകോവിലില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamadevante Shreekovilil

Additional Info

അനുബന്ധവർത്തമാനം