സംഗീതമാത്മാവിൻ
Music:
Lyricist:
Film/album:
സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം
ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി
പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി
സംഗീതമാത്മാവിന്‍ സൗഗന്ധികം
വിടരാത്ത ഹൃദയങ്ങളുണ്ടോ - പാട്ടില്‍
തെളിയാത്ത വലനങ്ങളുണ്ടോ
സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ
വര്‍ണ്ണമണിയാത്ത ഭാവങ്ങളുണ്ടോ - സഖീ
സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം
സംഗീതമാത്മാവിന്‍ സൗഗന്ധികം
കളവാണി കല്യാണി വാണീ തന്റെ
കരതാരിലമരുന്നു കേളീകല
അവിരാമചൈതന്യ നാളീ
അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ
സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം
സംഗീതമാത്മാവിന്‍ സൗഗന്ധികം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sangeethamathmavin