ചോറ്റാനിക്കര ഭഗവതീ
ചോറ്റാനിക്കര ഭഗവതീ
കാത്തു കൊള്ളേണം എന്നെ നീ
നോറ്റ നൊയമ്പുകള്‍ പാഴിലാക്കാ
തേറ്റുകൊള്ളേണം എന്നെ നീ
അമ്മേ നാരായണാ അമ്മേ നാരായണാ
ചോറ്റാനിക്കര ഭഗവതീ..
ദുഷ്ടനിഗ്രഹേ ഇഷ്ടരക്ഷകേ ദുര്‍ഗേ
കനിവിന്‍ മിഴി തുറക്കൂ
അഗ്നിപരീക്ഷയിലെരിയുമീ മകളേ
അമ്മേ കരകയറ്റു
നീയേ കുമാരി നീയേ ത്രിമൂര്‍ത്തി നീയേ
കല്യാണി നീയേ രോഹിണീ
കാളീ ഭദ്രകാളീ
ചോറ്റാനിക്കര ഭഗവതീ..
വിശ്വനായികേ സത്യദായികേ
വിശ്വാസത്തിന്‍ തിരി കൊളുത്തു
നിത്യവിഷാദ സമുദ്രത്തില്‍ നിന്നെന്നെ
കരകയറ്റു കരകയറ്റു
നീയേ ചണ്ഡിക നീയെ ശാംഭവി നീയെ
ദുര്‍ഗ നീയെ സുഭദ്ര
കാളീ ഭദ്രകാളീ
ചോറ്റാനിക്കര ഭഗവതീ
കാത്തു കൊള്ളേണം എന്നെ നീ
ചോറ്റാനിക്കര ഭഗവതീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chotanikkara Bhagavathi
Additional Info
ഗാനശാഖ: