മാനസം തുഷാരം തൂവിടും സാരസം കിനാവോരം

മാനസം തുഷാരം തൂവിടും സാരസം കിനാവോരം
നിഴലു നീന്തും നീര്‍ക്കയങ്ങളില്‍ കുളിരു തേടും സ്വര്‍ണ്ണ മീനുകള്‍
പുതു വസന്തം പൂമെത്ത നീർത്തുന്ന മായാസരസ്സുകള്‍
മാനസം തുഷാരം തൂവിടും

പുലരിമഞ്ഞിന്‍ കൈ തലോടുമീ പുളകമല്ലിപ്പൂക്കളില്‍
മനസ്സുകൊണ്ടൊന്നുമ്മ വെയ്ക്കുവാന്‍ കാറ്റേ വാ
കരിയിലപ്പൂ പാട്ടുമീട്ടുമീ കസവുനൂലിന്‍ പന്തിയില്‍
നിമിഷവീണാനാദസാധകം തേടാന്‍ വാ
ചോരും സ്വരകുങ്കുമം ചെറുചുണ്ടിന്‍ചോപ്പിലേറ്റി നീ
പിന്നെയും പാടുമോ വാനമ്പാടി..
മാനസം തുഷാരം തൂവിടും സാരസം കിനാവോരം
ലാലലാ ലലാ ല ലാലലാ

അകലെയേതോ പൂമണിക്കുയില്‍ കവിത പാടും ചില്ലയില്‍
ഒരു കടിഞ്ഞൂൽ കൗതുകം തരും പൂ നേടാന്‍
ചിരിനിലാവില്‍ പാല്‍ച്ചുരന്നിടും ശിശിരമേറും സന്ധ്യയില്‍
ചിതറിവീഴും ചിപ്പിമുത്തിലെ സംഗീതം
വീണ്ടും പുലര്‍വേളകള്‍ തിരിവെയ്ക്കും വീട്ടുവാതിലില്‍
തങ്ങളില്‍ പങ്കിടും ശ്രീരാഗങ്ങള്‍
മാനസം തുഷാരം തൂവിടും സാരസം കിനാവോരം
നിഴലു നീന്തും നീര്‍ക്കയങ്ങളില്‍ കുളിരുതേടും സ്വര്‍ണ്ണ മീനുകള്‍
പുതുവസന്തം പൂമെത്ത നീർത്തുന്ന മായാ സരസ്സുകള്‍
മാനസം തുഷാരം തൂവിടും
ലാലലാ ലലാ ല ലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Maanasam thushaaram thoovidum