ഏഴു നിലയുള്ള ചായക്കട
ഏഴു നിലയുള്ള ചായക്കട
നിരയിലൊക്കെ നീലക്കണ്ണാടി
ഓരോ കണ്ണാടിയിലും ഓരോ മരുത്
എന്റെ മരുതേ പൊന്നു മരുതേ
ചക്കര മരുതേ മരുത് മരുതേ
ഏഴാം നിലയിലെ മണവറയ്ക്കുള്ളില്
തോന്നുമ്പം തോന്നുമ്പം തോറോടെ
കുടിയ്ക്കാൻ
താഴത്തെ എരുമത്തൊഴുത്തിൽ നിന്നൊരു
പാലരുവി -
മേലോട്ടൊഴുകുന്ന പാലരുവി
ഏഴു നിലയുള്ള ചായക്കട
എന്നിട്ട്...
എന്നിട്ട്...
തിക്കും തിരക്കുമായ് അടുക്കളയ്ക്കകമാകെ
ചപ്പാത്തിപ്പന്തുകൾ മുറംപോലെ പരന്നു
കുമ്പകൾ നിറയുമ്പോൾ താനേ നിറയുന്ന
കാൽപ്പെട്ടി -
കള്ളനെയറിയുന്ന കാൽപ്പെട്ടി
ഏഴു നിലയുള്ള ചായക്കട
ഉം എന്നിട്ട്...
എന്നിട്ട്...
എഴുപുന്നത്തപ്പന്റെ തേരോട്ടം കാണാൻ
കൈ തമ്മിൽ കോർത്ത് നടന്നു പോകും
തോളത്തെ ചേലത്തുണ്ടൂർന്നു വീഴുമ്പോൾ
ശൃംഗാരം -
കന്നിച്ചെറുക്കനും ശൃംഗാരം
ഏഴു നിലയുള്ള ചായക്കട
നിരയിലൊക്കെ നീലക്കണ്ണാടി
ഓരോ കണ്ണാടിയിലും ഓരോ മരുത്
എന്റെ മരുതേ പൊന്നു മരുതേ
ചക്കര മരുതേ മരുത് മരുതേ