കാറ്റിൽ തെക്കന്നം കാറ്റിൽ

കാറ്റില്‍ തെക്കന്നം കാറ്റിൽ (2)
തൊങ്ങലിളക്കും കാറ്റില്‍
രാവിനുറങ്ങാന്‍ ഓളം വിരിയ്ക്കും
(കാറ്റില്‍...... )

നിഴലുറങ്ങും നീലവഴികളില്‍
ആരോരും തിരയാത്ത ദൂരങ്ങളില്‍ (2)
കാടിറങ്ങി നീരാടും വേഴാങ്കോല്‍കടവില്‍ (2)
കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍
ചാമരമാടി മാമലമേലേ നിറനിറമായലിഞ്ഞുയരാന്‍
കനവുണ്ടോ...
(കാറ്റില്‍...... )

പറന്നലയാം വെള്ളിമുകിലുമായ്
ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ (2)
താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം (2)
ചേര്‍ന്നു ചിലക്കാം ചേക്കയൊരുക്കാം
കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍
ചിറകുണ്ടോ..
(കാറ്റില്‍...... )
 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kaattil thekkannam kaattil

Additional Info

അനുബന്ധവർത്തമാനം