കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ
നീളെ നീളെ നിന്‍ മണിവീണ തന്‍
നാദം തുടിക്കുമ്പോള്‍
തിരകള്‍ പല്ലവി പാടും
അനുപല്ലവി തീരം പാടും

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ

ഓണപ്പുലരിക്കെഴുന്നള്ളാന്‍
മേഘങ്ങള്‍ സ്വര്‍ണ്ണത്തേര്‍ പണിയുമ്പോള്‍
ഓണപ്പുലരിക്കെഴുന്നള്ളാന്‍
മേഘങ്ങള്‍ സ്വര്‍ണ്ണത്തേര്‍ പണിയുമ്പോള്‍
സാധകം ചെയ്തു കിളി ഒരുങ്ങുന്നു
കീര്‍ത്തനം പാടി വരവേല്‍ക്കാന്‍
ഉണരാത്ത തന്ത്രികളുണ്ടോ താനേ
മൂളാത്ത ഗായകനുണ്ടോ..

കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ

നാടന്‍ പെണ്ണായ് ചമഞ്ഞല്ലോ
നിളയുടെ തീരം നൃത്തം ചെയ്യാന്‍
നാടന്‍ പെണ്ണായ്  ചമഞ്ഞല്ലോ
നിളയുടെ തീരം നൃത്തം ചെയ്യാന്‍
പുടവ ഞൊറിഞ്ഞു മാരിവില്‍
പൂത്താലമേന്തി പൂമരങ്ങള്‍
ഉണരാത്ത താളങ്ങളുണ്ടോ സിരയില്‍
പടരാത്ത രാഗങ്ങളുഉണ്ടോ
കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ
നീളെ നീളെ നിന്‍ മണിവീണ തന്‍
നാദം തുടിക്കുമ്പോള്‍
തിരകള്‍ പല്ലവി പാടും
അനുപല്ലവി തീരം പാടും
കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ
പുഞ്ചിരി കിലുക്കണ ചിങ്ങക്കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinigini kettiya chingakkaatte

Additional Info

Year: 
1983

അനുബന്ധവർത്തമാനം