തെക്കുംകൂറടിയാത്തി
തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി
സർപ്പം പാട്ടിനു പാടാൻ പോയ്
കുടവും കിണ്ണവും വീണയും കൊണ്ടേ
കൂടെ പുള്ളോനും പാടാൻ പോയ്
(തെക്കും... )
നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത്
നാഗപ്പാലതൻ തണലത്ത്
മണ്ണാർശ്ശാലയിൽ ആയില്യത്തും നാളിൽ
മഞ്ഞളു കൊണ്ടു കളമെഴുതി - അവൾ
മഞ്ഞളു കൊണ്ടു കളമെഴുതി
(തെക്കും... )
കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ
കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ
കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി
കളത്തിൽ തുള്ളിയ കന്നിപെണ്ണ് - ഞാൻ
കളത്തിൽ തുള്ളിയ കന്നിപെണ്ണ്
(തെക്കും... )
പാല്‍ച്ചുണങ്ങു പടര്‍ന്നു പിടിച്ചൂ
പൂക്കിലക്കൈവിരല്‍ മരവിച്ചു
ഇല്ലത്തുംകാവിലെ സർപ്പത്താന്മാരേ
ഇന്നെന്നെ എന്തേ വിളിക്കാത്തു - നിങ്ങൾ
ഇന്നെന്നെ എന്തേ വിളിക്കാത്തു
(തെക്കും... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thekkumkoor Adiyathi
Additional Info
ഗാനശാഖ: