കറുത്തചക്രവാള മതിലുകൾ
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി - ഒരു
കാരാഗൃഹമാണു ഭൂമി
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി
വര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
വൈശാഖ സന്ധ്യകളേ
ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു - വികൃതമായ്
എന്തിനീ മണ്ണില്‍ വരച്ചൂ
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി
വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
വാസന്ത ശില്‍പ്പികളേ
പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
പൂക്കളെ നിങ്ങള്‍ മറന്നു - കൊഴിയുമീ
പൂക്കളെ നിങ്ങള്‍ മറന്നൂ
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karutha chakravaala mathilukal
Additional Info
ഗാനശാഖ: