ധനുമാസപ്പെണ്ണിനു പൂത്താലം

ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തില്‍ കുളിരും നാണം
കുംഭത്തില്‍ മംഗല്യ മകം തൊഴണം
പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
(ധനുമാസപ്പെണ്ണിനു)

കനിവേകും മേടം മിഴിപൊത്തി നിന്നെ
കാണാന്‍ എന്നെയുണര്‍ത്തും
ഉരുളിയും പൂവും പുടവയും പൊന്നും
വാല്‍ക്കണ്ണാടിയും കാണാം
കവിതേ........... ആ...........
കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
(ധനുമാസപ്പെണ്ണിനു)

ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
ഈറന്‍ കഞ്ചുകം മാറാം
മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
കര്‍ക്കിടകപ്പുഴ നീന്താം
മൃദുലേ.... ആ......
മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
(ധനുമാസപ്പെണ്ണിനു)

----------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Dhanymasa penninu