എങ്ങുമെങ്ങും തേടുന്നു
എങ്ങുമെങ്ങും തേടുന്നു
ഞാനെൻ ദേവനെ
എന്നും എന്റെ മാനസം
വാഴും നാഥനെ
പാത തോറും പതിയുമെന്റെ
കൺകൾ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും
നാദം കേൾക്കില്ലേ
നാദം കേൾക്കില്ലേ
എങ്ങുമെങ്ങും തേടുന്നു
ഞാനെൻ ദേവനെ
തളിരും താരും ഉറങ്ങിയാലും
മിഴികൾ ചിമ്മാതെ
കാത്തിരിക്കും നിമിഷംതോറും
ഞാൻ നിൻ നിനവാലെ
എവിടെ നീയെൻ
സ്നേഹമാം മേഘമേ
എവിടെ നീയെൻ
ആശതൻ നാളമേ
എങ്ങുമെങ്ങും തേടുന്നു
ഞാനെൻ ദേവനെ
ഒന്നുകാണാൻ പലതും ചൊല്ലാൻ
ഉള്ളം തുടിക്കുന്നു
നിന്റെ രൂപം മാത്രമെന്റെ
മുന്നിൽ തെളിയുന്നു
അരികിൽ അണയാൻ
കൈകളിൽ വീഴുവാൻ
അതിയായ് കൊതിപ്പൂ
തങ്ങളിൽ ചേരുവാൻ
എങ്ങുമെങ്ങും തേടുന്നു
ഞാനെൻ ദേവനെ
എന്നും എന്റെ മാനസം
വാഴും നാഥനെ
പാത തോറും പതിയുമെന്റെ
കൺകൾ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും
നാദം കേൾക്കില്ലേ
നാദം കേൾക്കില്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Engumengum thedunnu
Additional Info
Year:
1990
ഗാനശാഖ: