ശരത്ക്കാലസന്ധ്യകള്‍

ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നു
ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞു
ശരപ്പൊളിമാല ചാര്‍ത്തി ചിരിച്ചു മുന്നില്‍ നില്‍ക്കും
ശശിലേഖ പോലെ നീ തമ്പുരാട്ടീ
സഖീ...നീ...
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നു

ആ....
കാമുകഹൃദയത്തില്‍ കനകാഭിലാഷത്തിന്‍
കതിർമണി വാരി ചൊരിഞ്ഞവൾ നീ
ഇന്നെന്റെ ജീവിത വീഥിയില്‍ നീയൊരു
പൊന്‍കതിരായൊളി വീശി നില്പൂ
സഖീ...നീ...
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നു

ആതിരരാത്രിയില്‍ ഹൃദയാനുരാഗത്തിന്‍
മധുരവികാരം പകര്‍ന്നവള്‍ നീ
ഇന്നോളം കാണാത്ത മോഹത്തിന്‍ തേന്‍മലര്‍
എന്‍കരള്‍ നീ ചിരി തൂകി നല്‍കി
സഖീ...നീ...

ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നു
ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞു
ശരപ്പൊളിമാല ചാര്‍ത്തി ചിരിച്ചു മുന്നില്‍ നില്‍ക്കും
ശശിലേഖ പോലെ നീ തമ്പുരാട്ടീ
സഖീ...നീ...
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നു
ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saralkkalasandyakal

Additional Info

Year: 
1989

അനുബന്ധവർത്തമാനം