ഏകാന്തതയെ പുല്‍കി

ഏകാന്തതയെ പുല്‍കി ഞാനിന്നലെ
പുളകം വാരിയണിഞ്ഞപ്പോള്‍
ഏഴിലംപാലതന്‍ ചില്ലയില്‍ വന്നു
ഏതോ പൂങ്കുയില്‍ പാടി
ജീവിതം ഒരു പൂവനം
ജീവിതം ഒരു പൂവനം
(ഏകാന്തതയെ...)

അകലങ്ങളില്‍ നില്‍ക്കും പുഷ്പങ്ങളേ ആകാശഗോപുര ശില്പങ്ങളേ
ഈ ശ്യാമസുന്ദരസന്ധ്യയില്‍ വന്നു
ഏതോ കാമുകന്‍ പാടി
സ്നേഹമേ നീ പൂമണം
സ്നേഹമേ നീ പൂമണം
(ഏകാന്തതയെ...)

ഹൃദയങ്ങളില്‍ പൂക്കും മോഹങ്ങളേ
അനുരാഗസാഗര തീരങ്ങളേ
ആ സ്നേഹഗംഗതന്‍ കരയിലിരുന്ന്
ഏതോ ഗായകന്‍ പാടി
മോഹമേ നീ തേന്‍കണം
മോഹമേ നീ തേന്‍കണം

ഏകാന്തതയെ പുല്‍കി ഞാനിന്നലെ
പുളകം വാരിയണിഞ്ഞപ്പോള്‍
ഏഴിലംപാലതന്‍ ചില്ലയില്‍ വന്ന്
ഏതോ പൂങ്കുയില്‍ പാടി
ജീവിതം ഒരു പൂവനം
സ്നേഹമേ നീ പൂമണം
മോഹമേ നീ തേന്‍കണം
ജീവിതം ഒരു പൂവനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ekanthathaye pulki

Additional Info

Year: 
1989
Lyrics Genre: 

അനുബന്ധവർത്തമാനം