അമ്മാനത്തമലയിൽ
അമ്മാനത്താമലയിൽ...
അമ്പിളി വട്ടം കണ്ടില്ലേ...
കണ്ടില്ലേ മുകിലുകളേ...
ആയിരത്തിരി വെട്ടങ്ങൾ...
കണ്ടോ മാളോരേ...
ഇമ്മാനത്തെന്മലയിൽ...
മലയോര പൊൻമുകിലിൽ...
പൂങ്കൊമ്പിൽ പൈങ്കിളിയും...
കുളവും വയലും നാട്ടഴകും...
കണ്ടോ കാർമുകിലേ...
മഴവില്ലിൻ ഏഴഴകും...
കുളിരോലും പുലരികളും...
കണ്ടിട്ടുണ്ടോ... കണ്ടിട്ടുണ്ടോ...
പാടാമോ... പറയാമോ... കിളിമകളേ....
പാടാമോ... പറയാമോ... കിളിമകളേ....
അമ്മാനത്താമലയിൽ...
അമ്പിളി വട്ടം കണ്ടില്ലേ...
കണ്ടില്ലേ മുകിലുകളേ...
ആയിരത്തിരി വെട്ടങ്ങൾ...
കണ്ടോ മാളോരേ...
കഥയുണരും പുലരികളും...
കതിരിളകും കാറ്റലയും...
ആരാരോ പാടുന്നൊരു നാടാണീ നാട്...
കഥയുണരും പുലരികളും...
കതിരിളകും കാറ്റലയും...
ആരാരോ... പാടുന്നൊരു നാടാണീ നാട്...
നാടിതൊന്നാണോന്നാണെന്നും...
ആത്മാവിൻ ആത്മാവുകളിൽ...
നാടിതൊന്നാണോന്നാണെന്നും...
ആത്മാവിൻ ആത്മാവുകളിൽ...
ഒരു വചനം... ഒരു മധുരം... ഒന്നീ ഹൃദയം...
അമ്മാനത്താമലയിൽ...
അമ്പിളി വട്ടം കണ്ടില്ലേ...
കണ്ടില്ലേ മുകിലുകളേ...
ആയിരത്തിരി വെട്ടങ്ങൾ...
കണ്ടോ മാളോരേ...
നേരുകളും നേർവഴിയും...
ഇടവഴിയും കഴിയുമ്പോൾ...
അകലങ്ങൾ അകലുന്നൊരു വയലിന്നോരം...
നേരുകളും നേർവഴിയും...
ഇടവഴിയും കഴിയുമ്പോൾ...
അകലങ്ങൾ അകലുന്നൊരു വയലിന്നോരം...
നാട്ടുവെയിലിൻ ചിറകുകൾ നീർത്തി
മധുമാസ പറവകളലയും...
നാട്ടുവെയിലിൻ ചിറകുകൾ നീർത്തി
മധുമാസ പറവകളലയും...
സ്നേഹത്തിൻ ആരാമം ഇന്നീ ഗ്രാമം....