കുന്നേറി പറന്നെന്നുമേ

കുന്നേറി പറന്നെന്നുമേ...
വന്നീടും മണിത്തെന്നലേ...
ഇന്നെന്താണെന്താണീ കണി
ചൊല്ലൂ നിൻ ചുണ്ടിൽ...
കണ്ണും നട്ടു കാത്തീടുന്നേ...
വിണ്ണോ പൂക്കണ നേരം നിന്നെ
കാണുമ്പോഴേ ആടുന്നുണ്ടേ...
ഈ മണ്ണിൻ ചേല്...
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതേ...
കന്നി പെണ്ണിൽ കണ്ണു- 
തൂകുന്നാരും കാണാതേ...

കുന്നേറി പറന്നെന്നുമേ...
വന്നീടും മണിത്തെന്നലേ...
ഇന്നെന്താണെന്താണീ കണി
ചൊല്ലൂ നിൻ ചുണ്ടിൽ...

കണ്ണെത്താ ദൂരത്തെ
പാടത്തൊന്നോടി കിതച്ചവനേ...
കണ്ണിൽ മിന്നൽ പോലെ കാണും
തേരോട്ടമെന്തേ...
തെച്ചിക്കും പിച്ചിക്കും 
മുല്ലക്കും ഉറ്റവനായവൻ നീ
കണ്ണെത്താ ദൂരത്തെ
പാടത്തൊന്നോടി കിതച്ചവനേ...
കണ്ണിൽ മിന്നൽ പോലെ കാണും
തേരോട്ടമെന്തേ...
തെമ്മാടിത്തരമൊട്ടേറെയുണ്ടേ...
എന്നാലാരും തേടുന്നുമുണ്ടേ...
നാടിൻ നേരോ കാണണ്ടേ...
നാടൻ പുഞ്ചിരി കൊയ്യണ്ടേ...
വട്ടം കൂടി ഇഷ്ടം പോലെ
പാട്ടൊരുക്കണ്ടേ...
മാനത്തെ മുറ്റത്തെ കൂട്ടിലേക്കോറ്റക്കോ 
പോകേണ്ടിന്നിനി നീ...
കാലത്തേ വന്നെത്തി പിന്നെങ്ങോ മായുന്ന
ശീലം മാറ്റുക നീ...

കുന്നേറി പറന്നെന്നുമേ...
വന്നീടും മണിത്തെന്നലേ...
ഇന്നെന്താണെന്താണീ കണി
ചൊല്ലൂ നിൻ ചുണ്ടിൽ...
കണ്ണും നട്ടു കാത്തീടുന്നേ...
വിണ്ണോ പൂക്കണ നേരം നിന്നെ
കാണുമ്പോഴേ ആടുന്നുണ്ടേ...
ഈ മണ്ണിൻ ചേല്...
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതേ...
കന്നി പെണ്ണിൽ കണ്ണു- 
തൂകുന്നാരും കാണാതേ...
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതേ...
കന്നി പെണ്ണിൽ കണ്ണു- 
തൂകുന്നാരും കാണാതേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunneri Parannu

Additional Info

Year: 
2018

അനുബന്ധവർത്തമാനം