കാമുകൻ നീലാകാശം കാതിലായ്
കാമുകൻ നീലാകാശം കാതിലായ് പാടവേ...
സാഗരം നാടൻ പെണ്ണായോ...
നീയൊരാൾ കൂടെ കൂടെൻ ജീവനേ നീട്ടവേ...
മാനസം മേഘപ്രാവായോ...
മോഹത്തിൻ ദ്വീപിൻ... മാണിക്യപൂവേ...
കാണുന്നു നിന്നേ... കനവായ് അകമേ...
തൂവെള്ള ശംഖിൻ... മൂളക്കം പോലേ...
കേൾക്കുന്നു നിന്നേ... പതിവായ് ഉയിരേ...
കാമുകൻ നീലാകാശം കാതിലായ് പാടവേ...
സാഗരം നാടൻ പെണ്ണായോ...
നീയൊരാൾ കൂടെ കൂടെൻ ജീവനേ നീട്ടവേ...
മാനസം മേഘപ്രാവായോ...
മേലാഴി ചേലോലും ഓമൽക്കണ്ണിൽ...
പൂമീനായ് നീന്തുന്നു ഞാനെൻ പെണ്ണേ...
തുഴയെറിയാനൊരാശ നീ എനിക്ക് തന്നേ....
ചുഴിയറിയാതെ ഞാനുലഞ്ഞു പോണു ദൂരെ...
കുതറിടുവാനരുതാതെന്നേ...
കര തെരിയും കനലായ് വന്നേ...
നുര പതയും തിരയാലൊന്നേ...
പുണരുമോ... പ്രണയമേ...
ഉരു പണിയാനൊരുകും നേരം...
കിസ പറയാനണയൂ കാറ്റേ...
ഒരു വരി ഞാനെഴുതാം നീയാ...
കാതിലായ്... ചൊല്ലുമോ...
കാമുകൻ നീലാകാശം കാതിലായ് പാടവേ...
സാഗരം നാടൻ പെണ്ണായോ...
നീയൊരാൾ കൂടെ കൂടെൻ ജീവനേ നീട്ടവേ...
മാനസം മേഘപ്രാവായോ...